നിതീഷ് കുമാർ മോദിയുടെ വിരുന്നിനെത്തും
നിതീഷ് കുമാർ മോദിയുടെ വിരുന്നിനെത്തും
Friday, May 26, 2017 12:33 PM IST
ന്യൂ​​ഡ​​ൽ​​ഹി: സോ​​ണി​​യാ ഗാ​​ന്ധി​​യു​​ടെ ഇ​​ന്ന​​ല​​ത്തെ ഉ​​ച്ച​​ഭ​​ക്ഷ​​ണ ക്ഷ​​ണം നി​​ര​​സി​​ച്ച ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി നി​​തീ​​ഷ് കു​​മാ​​ർ ഇ​​ന്ന് ഉ​​ച്ച​​വി​​രു​​ന്നി​​നു​​ള്ള പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ ക്ഷ​​ണം സ്വീ​​ക​​രി​​ച്ചു. പ്ര​​തി​​പ്ര​​തി​​പ​​ക്ഷ ഐ​​ക്യ​​ത്തി​​ന്‍റെ പ്ര​​ഖ്യാ​​പ​​ന​​മെ​​ന്ന പോ​​ലെ മോ​​ദി സ​​ർ​​ക്കാ​​രി​​ന്‍റെ മൂ​​ന്നാം വാ​​ർ​​ഷി​​ക ദി​​ന​​ത്തി​​ൽ സോ​​ണി​​യ ന​​ട​​ത്തി​​യ വി​​രു​​ന്നി​​ൽ നി​​തീ​​ഷി​​ന്‍റെ പാ​​ർ​​ട്ടി​​യാ​​യ ജെ​​ഡി​​യു​​വി​​ന്‍റെ അ​​ധ്യ​​ക്ഷ​​ൻ ശ​​ര​​ത് യാ​​ദ​​വും സഖ്യകക്ഷിയായ ആ​​ർ​​ജെ​​ഡി നേ​​താ​​വ് ലാ​​ലു പ്ര​​സാ​​ദും പങ്കെടുത്തിരുന്നു.

മൗ​​റീ​​ഷ്യ​​സ് പ്ര​​ധാ​​ന​​മ​​ന്ത്രി അ​​നി​​രു​​ദ്ധ് ജ​​ഗ​​ന്നാ​​ഥി​​ന്‍റെ ബ​​ഹു​​മാ​​നാ​​ർ​​ഥം പ്ര​​ധാ​​ന​​മ​​ന്ത്രി മോ​​ദി ഇ​​ന്നു ന​​ട​​ത്തു​​ന്ന ഉ​​ച്ച​​വി​​രു​​ന്നി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നാ​​ണു നി​​തീ​​ഷ് കു​​മാ​​ർ ഡ​​ൽ​​ഹി​​യി​​ലേ​​ക്കു പ​​റ​​ക്കു​​ന്ന​​ത്. മൗ​​റീ​​ഷ്യ​​സു​​മാ​​യി ബി​​ഹാ​​റി​​ന് വൈ​​കാ​​രി​​ക ബ​​ന്ധ​​മു​​ണ്ടെ​​ന്നാ​​ണു നി​​തീ​​ഷ് ന​​ൽ​​കി​​യ വി​​ശ​​ദീ​​ക​​ര​​ണം. യു​​പി, ബി​​ഹാ​​ർ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ന്നും മു​​ന്പ് അ​​ടി​​മ​​വേ​​ല​​യ്ക്കു കൊ​​ണ്ടു​​പോ​​യ​​വ​​രു​​ടെ പി​​ൻ​​ത​​ല​​മു​​റ​​ക്കാ​​ർ മൗ​​റീ​​ഷ്യ​​സി​​ൽ വ​​ള​​രെ​​യേ​​റെ​​യു​​ണ്ട്.


എ​​ന്നാ​​ൽ, മോ​​ദി​​ക്കെ​​തി​​രാ​​യ പ്ര​​തി​​പ​​ക്ഷ ഐ​​ക്യ​​പ്ര​​ഖ്യാ​​പ​​ന​​ത്തി​​നാ​​യി ഇ​​ന്ന​​ലെ ഡ​​ൽ​​ഹി​​യി​​ൽ വ​​രാ​​ൻ പറ്റാത്തത്ര തി​​ര​​ക്കു​​ള്ള മു​​ഖ്യ​​മ​​ന്ത്രി പി​​റ്റേ​​ന്നു ത​​ന്നെ മോ​​ദി​​യു​​ടെ ക്ഷ​​ണം സ്വീ​​ക​​രി​​ച്ചു വ​​രു​​ന്ന​​തു രാ​​ഷ്‌ട്രീയ അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ​​ക്കു തി​​രി​​കൊ​​ളു​​ത്തി​​യി​​ട്ടു​​ണ്ട്. നോ​​ട്ട് അ​​സാ​​ധു​​വാ​​ക്ക​​ലി​​നെ പ്ര​​തി​​പ​​ക്ഷം ഒ​​റ്റ​​ക്കെ​​ട്ടാ​​യി എ​​തി​​ർ​​ത്ത​​പ്പോ​​ൾ നി​​തീ​​ഷ് മാ​​ത്രം അ​​നു​​കൂ​​ലി​​ച്ച​​തു ശ്ര​​ദ്ധേ​​യ​​മാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.