കേജരിവാളിനെതിരേ 300 കോടിയുടെ അഴിമതിയാരോപണം
കേജരിവാളിനെതിരേ 300 കോടിയുടെ അഴിമതിയാരോപണം
Saturday, May 27, 2017 12:25 PM IST
ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി​ക്കും അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നും എ​തി​രേ 300 കോ​ടി​യു​ടെ പു​തി​യ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി ക​പി​ൽ മി​ശ്ര. കേ​ജ​രി​വാ​ൾ മ​ന്ത്രി​സ​ഭ​യി​ൽനി​ന്നു പു​റ​ത്താ​ക്കി​യ ക​പി​ൽ മി​ശ്ര പാ​ർ​ട്ടി​ക്കും നേ​തൃ​ത്വ​ത്തി​നും എ​തി​രേ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. കേ​ജ​രി​വാ​ളും ഡ​ൽ​ഹി ആ​രോ​ഗ്യമ​ന്ത്രി സ​ത്യേ​ന്ദ്ര ജ​യി​നും ആരോ​ഗ്യ വ​കു​പ്പി​ന്‍റെ പ​ണം വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചെ​ന്നാ​ണ് പു​തി​യ ആ​രോ​പ​ണം.

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു മ​രു​ന്നു വാ​ങ്ങി​യ വ​കു​പ്പി​ൽ 300 കോ​ടി​യു​ടെ അ​ഴി​മ​തി ന​ട​ന്നു​വെ​ന്നാ​ണ് ആ​രോ​പി​ക്കു​ന്ന​ത്. മ​രു​ന്നു​ക​ൾ സൂ​ക്ഷി​ക്കാ​നെ​ന്ന പേ​രി​ൽ അ​നാ​വ​ശ്യ​മാ​യി മൂ​ന്നു ഗോ​ഡൗ​ണു​ക​ൾ നി​ർ​മി​ച്ചു. ആ​വ​ശ്യ​മി​ല്ലാ​തി​രു​ന്നി​ട്ടും വാ​ങ്ങി​ക്കൂ​ട്ടി​യ മ​രു​ന്നു​ക​ൾ ന​ശി​ച്ചുപോ​കു​ക​യാ​ണെ​ന്നും ക​പി​ൽ മി​ശ്ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി ത​രു​ണ്‍ സീ​മ​നും ഇതി​ൽ പ​ങ്കു​ള്ള​താ​യി മി​ശ്ര ആ​രോ​പി​ച്ചു.


വേ​ണ്ട​ത്ര സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത ആം​ബു​ല​ൻ​സു​ക​ൾ വാ​ങ്ങി​യ​തി​ലും അ​ഴി​മ​തി ന​ട​ന്ന​താ​യി ക​പി​ൽ മി​ശ്ര ആ​രോ​പി​ച്ചു. ഇ​തി​ൽ നാ​ലെ​ണ്ണം തീ​പി​ടി​ത്ത​ത്തി​ൽ ന​ശി​ച്ചു. ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്നാ​ണ് മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ടു​മാ​രു​ടെ നി​യ​മ​നം ന​ട​ത്തി​യ​ത്. കേ​ജ​രി​വാ​ളി​നും സ​ർ​ക്കാ​രി​നു​മെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ഡ​ൽ​ഹി ലെ​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും ക​പി​ൽ മി​ശ്ര വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.