നീറ്റ്: സിബിഎസ്ഇ ഡയറക്ടർക്കെതിരേ സിബിഐ കേസെടുത്തു
നീറ്റ്: സിബിഎസ്ഇ ഡയറക്ടർക്കെതിരേ സിബിഐ കേസെടുത്തു
Saturday, May 27, 2017 12:25 PM IST
ന്യൂ​ഡ​ൽ​ഹി: യു​ജി​സി നെ​റ്റ് പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ ക്ര​മ​ക്കേ​ടി​ൽ സി​ബി​എ​സ്ഇ ഡ​യ​റ​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ സി​ബി​ഐ കേ​സെ​ടു​ത്തു. ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ സ്കാ​നിം​ഗ് യോ​ഗ്യ​ത​യി​ല്ലാ​ത്ത ക​ന്പ​നിക്കു ന​ൽ​കി​യ​തി​നാ​ണ് കേ​സ്.

ഇ​തോ​ടെ, ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 7.94 ല​ക്ഷം പേ​രു​ടെ ഫ​ലം വൈ​കു​മെ​ന്നു വ്യ​ക്ത​മാ​യി. സി​ബി​എ​സ്ഇ ഐ​ടി വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഡോ.​അ​ന്തരീക്ഷ് ജോ​ഹ്റി, വീ​ന​സ് ഡി​ജി​റ്റ​ൽ സ​ർ​വീ​സ് എ​ന്ന സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ പ്ര​തി​നി​ധി ക​പി​ൽ ശ​ർ​മ, വീ​ന​സ് ഡി​ജി​റ്റ​ൽ സ​ർ​വീ​സ് എ​ന്നി​വ​രെ പ്ര​തി​ചേർ​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സി​ബി​എ​സ്ഇ​യി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു​ക​ളു​മു​ണ്ടെ​ന്നാ​ണു സൂ​ച​ന.


ഡ​ൽ​ഹി​യി​ലെ ക​രോ​ൾ​ബാ​ഗ്, പ​ട്ടേ​ൽ​ന​ഗ​ർ എ​ന്ന വി​ലാ​സ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി അ​വ​കാ​ശ​പ്പെ​ട്ടി​ട്ടു​ള്ള വീ​ന​സ് ഡി​ജി​റ്റ​ൽ​സ് എ​ന്ന ക​ന്പ​നി​ക്കാ​ണ് ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ സ്കാ​നിം​ഗി​നു​ള്ള ക​രാ​ർ ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ഈ ​വി​ലാ​സ​ത്തി​ൽ ക​ന്പ​നി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് സി​ബി​ഐ ക​ണ്ടെ​ത്തി.

ക​ന്പ​നി​യെ തി​ര​ഞ്ഞെ​ടു​ത്ത​ത്ത് ശ​രി​യാ​യ രീ​തി​യി​ൽ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. സി​ബി​എ​സ്ഇ ആ​സ്ഥാ​ന​ത്ത് റെ​യ്ഡ് ന​ട​ത്തി​യ സി​ബി​ഐ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല രേ​ഖ​ക​ളും ക​ണ്ടെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.