പിഎഫിൽ തൊഴിലുടമകളുടെ വിഹിതം കുറയ്ക്കാനുള്ള ശിപാർശ പിൻവലിച്ചു
പിഎഫിൽ തൊഴിലുടമകളുടെ വിഹിതം കുറയ്ക്കാനുള്ള ശിപാർശ പിൻവലിച്ചു
Saturday, May 27, 2017 12:25 PM IST
ന്യൂ​ഡ​ൽ​ഹി: എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ൽ (ഇ​പി​എ​ഫ്) തൊ​ഴി​ലു​ട​മ​ക​ൾ ന​ൽ​കേ​ണ്ട വി​ഹി​തം കു​റ​യ്ക്കാ​നു​ള്ള ശി​പാ​ർ​ശ കേ​ന്ദ്രസ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു. തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെത്തു​ട​ർ​ന്നാ​ണ് ഇ​പി​എ​ഫി​ലേ​ക്ക് തൊ​ഴി​ലു​​ടമ​ക​ൾ ന​ൽ​കേ​ണ്ട വി​ഹി​ത​ത്തി​ൽ ര​ണ്ടു ശ​ത​മാ​നം കു​റ​യ്ക്കാ​നു​ള്ള ശി​പാ​ർ​ശ പി​ൻ​വ​ലി​ച്ച​ത്. അ​തേ​സ​മ​യം, പി​എ​ഫ് തു​ക​യി​ൽ നി​ന്ന് ഓ​ഹ​രി വി​പ​ണി​യി​ലേ​ക്കു നി​ക്ഷേ​പി​ക്കു​ന്ന വി​ഹി​തം പ​ത്തു ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 15 ശ​ത​മാ​ന​മാ​ക്കി ഉ​യ​ർ​ത്താ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാന​മെ​ടു​ത്തു.

നി​ല​വി​ലു​ള്ള 12 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 10 ശ​ത​മാ​ന​മാ​ക്കാ​നു​ള്ള ശി​പാ​ർ​ശ​യാ​ണ് പൂ​ന​യി​ൽ ചേ​ർ​ന്ന ഇ​പി​എ​ഫ് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് യോ​ഗ​ത്തി​ൽ ച​ർ​ച്ച​യ്ക്കെ​ടു​ത്ത​ത്. എ​ന്നാ​ൽ, തൊ​ഴി​ലാ​ളി സം​ഘ​ട​ക​ൾ എ​തി​ർ​പ്പു​ന്ന​യി​ക്കു​ക​യും ഇ​തി​നെ തൊ​ഴി​ലു​ട​മ​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളും പി​ന്തു​ണ​യ്ക്കു ക യും ചെയ്തതോടെ പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. യോ​ഗ​ത്തി​ൽ സി​ഐ​ടി​യു, ബി​എം​എ​സ്, എ​ഐ​യു​ടി​സി, ഐഎൻടിയുസി എ​ന്നീ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളാ​ണ് തൊ​ഴി​ലു​ട​മാ വി​ഹി​തം കു​റ​യ്ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ന്ന​ത്.


പി​എ​ഫി​ലേ​ക്ക് ഓ​രോ വ​ർ​ഷ​വും നി​ക്ഷേ​പി​ക്കു​ന്ന തു​ക​യു​ടെ പ​ത്തു ശ​ത​മാ​നം ഓ​ഹ​രി വി​പ​ണി​യി​ൽ നിക്ഷേപിക്കുന്നത് 15 ശ​ത​മാ​ന​മാ​ക്കി ഉ​യ​ർ​ത്തി​യ​ത് ഇ​ട​തു സം​ഘ​ട​ന​ക​ളു​ടെ രൂ​ക്ഷ​മാ​യ എ​തി​ർ​പ്പി​നെ മ​റി​ക​ട​ന്നാ​ണ്. 15 ശ​ത​മാ​നം വ​രെ ഓ​ഹ​രി വി​പ​ണി​യി​ൽ നി​ക്ഷേ​പി​ക്കാ​മെ​ന്ന് 2015 ഏ​പ്രി​ലി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു. നേ​ര​ത്തേ ത​ന്നെ ഈ ​നി​ർ​ദേ​ശ​ത്തിൽ ഇ​ട​തു തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചു​വെ​ങ്കി​ലും ന​ട​പ്പാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.