സാറ്റലൈറ്റ് ഫോൺ സർവീസ് തുടങ്ങാൻ ബിഎസ്എൻഎൽ
സാറ്റലൈറ്റ് ഫോൺ സർവീസ് തുടങ്ങാൻ ബിഎസ്എൻഎൽ
Sunday, May 28, 2017 11:25 AM IST
ന്യൂ​ഡ​ൽ​ഹി: പൊ​തു​മേ​ഖ​ലാ ടെ​ലി​കോം ക​മ്പ​നി​യാ​യ ബി​എ​സ്എ​ൻ​എ​ൽ സാ​റ്റ​ലൈ​റ്റ് ഫോ​ൺ സം​വി​ധാ​നം തു​ട​ങ്ങാ​ൻ പ​ദ്ധ​തി​യി​ടു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ സേ​വ​നം തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം. പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളി​ൽ ടെ​ലി​ഫോ​ൺ സം​വി​ധാ​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​കു​ന്പോ​ൾ ആ​ശ​യ​വി​നി​മ​യ മാ​ർ​ഗം എ​ന്ന രീ​തി​യി​ലാ​ണ് സാ​റ്റ​ലൈ​റ്റ് ഫോ​ൺ ബി​എ​സ്എ​ൻ​എ​ൽ ആ​വി​ഷ്ക​രി​ക്കു​ക.

രാ​ജ്യ​ത്തി​ന്‍റെ ഏ​തു ഭാ​ഗ​ത്തു​നി​ന്നും സാ​റ്റ​ലൈ​റ്റ് ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കാം. വി​മാ​ന​ത്തി​നു​ള്ളി​ലും ക​പ്പ​ലി​ലും വ​രെ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന സാ​റ്റ​ലൈ​റ്റ് ഫോ​ണു​ക​ൾ​ക്ക് ഭൂ​മി​യി​ൽ​നി​ന്ന് 35,700 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ നി​ൽ​ക്കു​ന്ന ഉ​പ​ഗ്ര​ഹ​ത്തി​ൽ​നി​ന്നാ​ണ് സി​ഗ്ന​ലു​ക​ൾ ല​ഭി​ക്കു​ക. സാ​ധാ​ര​ണ മൊ​ബൈ​ൽ സി​ഗ്ന​ലു​ക​ൾ ട​വ​റി​ന് 25-30 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ മാ​ത്രം സി​ഗ്ന​ൽ ന​ല്കു​ന്ന സ്ഥാ​ന​ത്താ​ണി​ത്. ഇ​ൻ​മാ​ർ​സാ​റ്റ് വ​ഴി​യാ​ണ് ബി​എ​സ്എ​ൻ​എ​ൽ സാ​റ്റ​ലൈ​റ്റ് ഫോ​ൺ സേ​വ​നം ആ​രം​ഭി​ക്കു​ക. പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്കു മാ​ത്ര​മാ​യി​രി​ക്കും സാ​റ്റ​ലൈ​റ്റ് ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ക. പി​ന്നീ​ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ന​ല്കി​ത്തു​ട​ങ്ങും. 14 ഉ​പ​ഗ്ര​ഹങ്ങ​ൾ ചേ​ർ​ന്ന​താ​ണ് ഇ​ൻ​മാ​ർ​സാ​റ്റ്.

ഇ​പ്പോ​ൾ രാ​ജ്യ​ത്ത് സാ​റ്റ​ലൈ​റ്റ് ഫോ​ൺ ക​ണ​ക്‌​ഷ​നു​ക​ൾ വ​ള​രെ ക്കു​റ​വാ​ണ്. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​കൂ​ടി ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​യാ​ൽ വ​ലി​യൊ​രു മാ​റ്റ​ത്തി​നു തു​ട​ക്ക​മാ​കും. എ​ണ്ണം കൂ​ടു​ന്ന​ത​നു​സ​രി​ച്ച് ചെ​ല​വു കു​റ​യ്ക്കാ​നാ​കു​മെ​ന്നും ബി​എ​സ്എ​ൻ​എ​ൽ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ അ​നു​പം ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.