ശേഖർ റെഡ്ഡിയിൽനിന്ന് 30 കിലോ സ്വർണം പിടിച്ചെടുത്തു
ശേഖർ റെഡ്ഡിയിൽനിന്ന് 30 കിലോ സ്വർണം പിടിച്ചെടുത്തു
Monday, May 29, 2017 12:42 PM IST
ചെ​​​​ന്നൈ: കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യു​​​ടെ അ​​​ന​​​ധി​​​കൃ​​​ത സ​​​ന്പാ​​​ദ്യം ക​​​ണ്ടെ​​​ത്തി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ ഖ​​​​നി​​​​രാ​​​​ജാ​​​​വ് ജെ. ​​​​ശേ​​​​ഖ​​​​ർ റെ​​​​ഡ്ഡി​​​​ക്കെ​​​​തി​​​​രേ​ കു​​​രു​​​ക്കു​​​ക​​​ൾ മു​​​റു​​​കു​​​ന്നു. ശേ​​​ഖ​​​ർ​ റെ​​​ഡ്ഡി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന 30 കി​​​​ലോ​​​​ഗ്രാം സ്വ​​​​ർ​​​​ണ​​​​ക്ക​​​ട്ടി​​​ക​​​ൾഎ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. കേ​​​സി​​​ൽ ശേ​​​​ഖ​​​​ർ റെ​​​​ഡ്ഡി​​​യെ​​​യും കൂ​​​​ട്ടാ​​​​ളി​​​​ക​​​​ളാ​​​​യ കെ. ​​​​ശ്രീ​​​​നി​​​​വാ​​​​സ​​​​ലു, പി.​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രെ​​​​യും ക​​​​ഴി​​​​ഞ്ഞ മാ​​​​ർ​​​​ച്ചി​​​​ൽ എ​​​​ൻ​​​​ഫോ​​​​ഴ്മെ​​​​ന്‍റ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു.

ഇ​​​ന്ന​​​ലെ അ​​​റ്റാ​​​ച്ച് ചെ​​​യ്ത സ്വ​​​​ർ​​​​ണ​​​​ത്തി​​​​ന് 8.57 കോടി രൂ​​​​പ വി​​​​ല​​​​വ​​​​രു​​​​മെ​​​​ന്ന് എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. നേ​​​​ര​​​​ത്തേ ശേ​​​​ഖ​​​​ർ റെ​​​​ഡ്ഡി​​​​യു​​​​ടെ 34 കോ​​​​ടി​​​​രൂ​​​​പ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന വ​​​​സ്തു​​​​വ​​​​ക​​​​കൾ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഏ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്നു. നോ​​​​ട്ട് റ​​​​ദ്ദാ​​​​ക്ക​​​​ലി​​​​നു​​​​ശേ​​​​ഷം രാ​​​​ജ്യ​​​​ത്ത് ക​​​​ണ്ടെ​​​​ത്തി​​​​യ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ അ​​​​ന​​​​ധി​​​​കൃ​​​​ത നി​​​​ക്ഷേ​​​​പ​​​​മാ​​​​ണ് ശേ​​​​ഖ​​​​ർ റെ​​​​ഡ്ഡി​​​​യു​​​​ടേ​​​​ത്.


അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന 142 കോ​​​​ടി​​​​യി​​​​ലേ​​​​റെ രൂ​​​​പ​ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു. ഇ​​​​തി​​​​ൽ 34 കോ​​​​ടി​​​​രൂ​​​​പ​​​​യു​​​​ടെ പു​​​​തി​​​​യ നോ​​​​ട്ടു​​​​ക​​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. 97 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ പ​​​​ഴ​​​​യ നോ​​​​ട്ടു​​​​ക​​​​ൾ​​​​ക്കു പു​​​​റ​​​​മേ 177 കി​​​​ലോ​​​​ഗ്രാം സ്വ​​​​ർ​​​​ണ​​​​വും ശേ​​​​ഖ​​​​ര​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പ്രേം​​​​കു​​​​മാ​​​​റി​​​​ന്‍റെ വ​​​​സ​​​​തി​​​​യി​​​​ൽ നി​​​​ന്നാ​​​​ണ് സ്വ​​​​ർ​​​​ണക്ക​​​​ട്ടി​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. റെ​​​​ഡ്ഡി​​​​യു​​​​ടെ കൂ​​​​ട്ടാ​​​​ളി ശ്രീ​​​​നി​​​​വാ​​​​സ​​​​ലു​​​​വാ​​​​ണു സ്വ​​​​ർ​​​​ണ​​​​ക്ക​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​യി പ​​​​ണം ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്നു പ്രേം ​​​​കു​​​​മാ​​​​ർ അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു മൊ​​​​ഴി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.