അർണബ് ഗോസ്വാമിയോടു ഡൽഹി ഹൈക്കോടതി - ‘അധികം വാചകമടി വേണ്ട’
അർണബ് ഗോസ്വാമിയോടു ഡൽഹി ഹൈക്കോടതി -  ‘അധികം വാചകമടി വേണ്ട’
Monday, May 29, 2017 12:42 PM IST
ന്യൂ​ഡ​ൽ​ഹി: സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ശി ത​രൂ​ർ എം​പി ന​ൽ​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ൽ റി​പ്പ​ബ്ലി​ക് ചാ​ന​ൽ എം​ഡി​യും വാ​ർ​ത്താ അ​വ​താ​ര​ക​നു​മാ​യ അ​ർ​ണ​ബ് ഗോ​സ്വാ​മി​ക്ക് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ നോ​ട്ടീ​സ്. വാ​ച​ക​മ​ടി കു​റ​യ്ക്കണമെന്നും തോ​ന്നു​ന്ന​തെ​ന്തും വി​ളി​ച്ചു പ​റ​യ​രു​തെ​ന്നും ഗോ​സ്വാ​മി​യോ​ട് ജ​സ്റ്റീ​സ് മ​ൻ​മോ​ഹ​ൻ വാ​ക്കാ​ൽ നി​ർ​ദേ​ശി​ച്ചു.

ത​നി​ക്കെ​തി​രേ അ​പ​കീ​ർ​ത്തി​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​തി​ന് അ​ർ​ണ​ബും ചാ​ന​ലും ര​ണ്ട് കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ശി ത​രൂ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി. സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണ​ത്തി​ൽ ശ​ശി ത​രൂ​രി​നു പ​ങ്കു​ണ്ടെ​ന്നും അ​തു സം​ബ​ന്ധി​ച്ച ഫോ​ണ്‍ സം​ഭാ​ഷ​ണ​ങ്ങ​ൾ ത​ങ്ങ​ളു​ടെ കൈ​യി​ലു​ണ്ടെ​ന്നും അ​ർ​ണ​ബ് ഗോ​സ്വാ​മി പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​രോ​പ​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​യ് എ​ട്ടു മു​ത​ൽ 13 വ​രെ സംപ്രേഷണം ചെ​യ്ത വാ​ർ​ത്ത​ക​ളി​ൽ അ​പ​കീ​ർ​ത്തി​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ അ​ർ​ണ​ബ് ഗോ​സ്വാ​മി ന​ട​ത്തി​യെ​ന്നും ശ​ശി ത​രൂ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

മ​റ്റൊ​രു ടി​വി ചാ​ന​ലി​ന്‍റെ എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫാ​യി​രി​ക്കേ സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള വാ​ർ​ത്ത​ക​ൾ ന​ൽ​കി​യ​തി​നു നേ​ര​ത്തേ നാ​ഷ​ണ​ൽ ബ്രോ​ഡ്കാ​സ്റ്റിം​ഗ് സ്റ്റാ​ൻ​ഡേ​ർ​ഡ് അ​ഥോ​റി​റ്റി നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​ണെ​ന്നും ശ​ശി ത​രൂ​രി​നു വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ സ​ൽ​മാ​ൻ ഖു​ർ​ഷി​ദ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തു പ​രി​ഗ​ണി​ച്ച കോ​ട​തി, ഗോ​സ്വാ​മി​യു​ടെ വാ​ച​കക്ക​സ​ർ​ത്തി​നെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​മു​ന്ന​യി​ക്കു​ക​യാ​യി​രു​ന്നു.


സ​ത്യ​സ​ന്ധ​മാ​യി നി​ങ്ങ​ൾ​ക്ക് വാ​ർ​ത്ത​ക​ൾ ന​ൽ​കാം. വ​സ്തു​ത​ക​ൾ നി​ര​ത്താം. എ​ന്നാ​ൽ, ഒ​രാ​ളെ​ക്കു​റി​ച്ച് തോ​ന്നു​ന്ന​തെ​ല്ലാം വി​ളി​ച്ചു പ​റ​യു​ന്ന​തു ശ​രി​യ​ല്ല- ജ​സ്റ്റീ​സ് മ​ൻ​മോ​ഹ​ൻ വ്യ​ക്ത​മാ​ക്കി. വാ​ർ​ത്ത​ക​ളു​ടെ പേ​രി​ൽ അ​ന്തി​മ നി​ഗ​മ​ന​ത്തി​ൽ എത്തേണ്ടതില്ലെ​ന്നും കു​റ്റ​വാ​ളി​യാ​കു​ന്ന വി​ധ​ത്തി​ൽ പേ​ര് പ​രാ​മ​ർ​ശി​ക്കേ​ണ്ട​തി​ല്ലെ​ന്നും കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു. ഓ​ഗ​സ്റ്റ് 16നു ​മു​ന്പ് ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി പോ​ലീ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​തൊ​ന്നും സംപ്രേഷണം ചെ​യ്യ​രു​തെ​ന്ന് ചാ​ന​ലി​നു നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ത​രൂ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.