മൂന്നാറിൽ കെട്ടിടനിർമാണത്തിനു നിയന്ത്രണം
മൂന്നാറിൽ കെട്ടിടനിർമാണത്തിനു നിയന്ത്രണം
Monday, May 29, 2017 1:04 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മൂ​​​ന്നാ​​​റി​​​ൽ കെ​​​ട്ടി​​​ടനി​​​ർ​​​മാ​​​ണ​​​ത്തി​​​നു നി​​​യ​​​ന്ത്ര​​​ണ​​​വു​​​മാ​​​യി ദേ​​​ശീ​​​യ ഹ​​​രി​​​ത ട്രൈ​​​ബ്യൂ​​​ണ​​​ൽ. കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നു മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡി​​​ന്‍റെ​​​യും റ​​​വ​​​ന്യൂ വ​​​കു​​​പ്പി​​​ന്‍റെ​​​യും അ​​​നു​​​മ​​​തി​​​കൂ​​​ടി വാ​​​ങ്ങ​​​ണ​​​മെ​​​ന്ന് ട്രൈ​​​ബ്യൂ​​​ണ​​​ൽ ഉ​​​ത്ത​​​ര​​​വി​​​ട്ടു. നി​​​ല​​​വി​​​ൽ പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ മാ​​​ത്രം അ​​​നു​​​മ​​​തി​​​യി​​​ൽ മൂ​​​ന്നാ​​​റി​​​ൽ കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണം സാ​​​ധ്യ​​​മാ​​​യി​​​രു​​​ന്നു.

മൂ​​​ന്നാ​​​ർ പ​​​ഞ്ചാ​​​യ​​​ത്ത് ച​​​ട്ടം ലം​​​ഘി​​​ച്ചു കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്ക് എ​​​ൻ​​​ഒ​​​സി ന​​​ൽ​​​കി​​​യ​​​താ​​​യും ട്രൈ​​​ബ്യൂ​​​ണ​​​ൽ ക​​​ണ്ടെ​​​ത്തി. ഏ​​​ല​​​മ​​​ല​​​ക്കാ​​​ടു​​​ക​​​ളി​​​ൽ മ​​​രം മു​​​റി​​​ക്ക​​​രു​​​തെ​​​ന്നും ട്രൈ​​​ബ്യൂ​​​ണ​​​ൽ ഉ​​​ത്ത​​​ര​​​വി​​​ട്ടു. കേ​​​സി​​​ൽ ദേ​​​വി​​​കു​​​ളം സ​​​ബ് ക​​​ള​​​ക്ട​​​ർ ക​​​ക്ഷി​ ചേ​​​ര​​​ണ​​​മെ​​​ന്നും ട്രൈ​​​ബ്യൂ​​​ണ​​​ൽ നി​​​ർ​​​ദേശിച്ചു.

അ​​​തേ​​​സ​​​മ​​​യം, മൂ​​​ന്നാ​​​റി​​​നു പ്ര​​​ത്യേ​​​ക​​ ന​​​യ​​​മു​​​ണ്ടെ​​​ന്നും അ​​​ന​​​ധി​​​കൃ​​​ത കൈ​​​യേ​​​റ്റ​​​ങ്ങ​​​ൾ ഒ​​​ഴി​​​പ്പി​​​ക്കു​​​ക​​​ത​​​ന്നെ ചെ​​​യ്യു​​​മെ​​​ന്നും ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ൽ സ​​​ർ​​​ക്കാ​​രി​​നു വേ​​ണ്ടി അ​​ഡീഷ​​ണ​​ൽ അ​​ഡ്വ​​ക്ക​​റ്റ് ജ​​ന​​റ​​ൽ ര​​ഞ്ജി​​ത് ത​​ന്പാ​​ൻ അ​​​റി​​​യി​​​ച്ചു. മൂ​​​ന്നാ​​​ർ കൈ​​​യേ​​​റ്റ വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​ൻ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ട്രൈ​​​ബ്യൂ​​​ണ​​​ൽ വാ​​​ക്കാ​​​ൽ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഒാ​​ഗ​​സ്റ്റ് ഏ​​ഴി​​നു കേ​​സ് വീ​​ണ്ടും പ​​രി​​ഗ​​ണി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.