അപ്രതീക്ഷിത നീക്കം
അപ്രതീക്ഷിത നീക്കം
Monday, June 19, 2017 11:36 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ ഗ​വ​ർ​ണ​ർ രാം​നാ​ഥ് കോ​വി​ന്ദി​നെ രാഷ്‌ട്ര പതി സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും ന​ട​ത്തി​യ അ​പ്ര​തീ​ക്ഷി​ത നീക്കം.

വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് മു​ത​ൽ ഡി​എം​ആ​ർ​സി മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വ് ഇ. ​ശ്രീ​ധ​ര​ൻ വ​രെ​യു​ള്ള​വ​രു​ടെ പേ​രു​ക​ൾ പ്ര​ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണു രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ പേ​ര് പ്ര​ഖ്യാ​പി​ച്ച​ത്.

ആ​ദി​വാ​സിയെയോ ദ​ളി​ത​നെ​യോ രാ​ഷ്‌ട്രപ​തി സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന ആ​ർ​എ​സ്എ​സി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ നീ​ക്കം. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ നി​ന്നാ​ണെ​ങ്കി​ൽ ജാ​ർ​ഖ​ണ്ഡ് ഗ​വ​ർ​ണ​ർ ദ്രൗ​പ​ദി മു​ർ​മു ആ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി എ​ന്നാ​യി​രു​ന്നു പ്ര​ധാ​ന അ​ഭ്യൂ​ഹം.


ഉ​ത്ത​ർ​പ്ര​ദേ​ശി​ലു​ള്ള കോ​ലി സ​മു​ദാ​യാം​ഗ​മാ​യ രാം​നാ​ഥ് കോ​വി​ന്ദി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത് 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദ​ളി​ത് പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യു​ള്ള നീ​ക്ക​മാ​യും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.