ആയുഷ്മന്ത്രാലയത്തിന്‍റെ സെക്രട്ടറിയായി ആയുർവേദ ഡോക്ടർ
Tuesday, June 20, 2017 12:05 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി​യാ​യി ജ​യ്പൂ​രി​ൽ നി​ന്നു​ള്ള ആ​യു​ർ​വേ​ദ ചി​കി​ത്സ​ക​ൻ. സാ​ധാ​ര​ണ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കു​ന്ന പ​ദ​വി​യി​ലാ​ണു ജ​യ്പൂ​രി​ൽ നി​ന്നു​ള്ള ആ​യു​ർ​വേ​ദ ഡോ​ക്ട​ർ രാ​ജേ​ഷ് കൊ​ട്ടേ​ച​യെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

ജ​യ്പൂ​രി​ൽ ച​ക്ര​പാ​ണി ആ​യു​ർ​വേ​ദ ക്ലി​നി​ക് ആ​ൻ​ഡ് റി​സേ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ സ്ഥാ​പ​ക​നാ​ണ്. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് കൊ​ട്ടേ​ച​യു​ടെ നി​യ​മ​ന​ത്തി​ന് കാ​ബി​ന​റ്റ് ക​മ്മി​റ്റി അം​ഗീ​കാ​രം ന​ൽ​കി​യ​ത്. വൈ​ദ്യ മേ​ഖ​ല​ക​ളി​ലെ സം​ഭാ​വ​ന​ക​ൾ​ക്ക് രാ​ജേ​ഷ് കൊ​ട്ടേ​ച​യ്ക്ക് 2015ൽ ​പ​ത്മ​ശ്രീ പു​ര​സ്കാ​രം ല​ഭി​ച്ചു.


ഗു​ജ​റാ​ത്ത് ആ​യു​ർ​വേ​ദ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വൈ​സ് ചാ​ൻ​സ​ല​റാ​യി​രു​ന്നു. ആ​യു​ർ​വേ​ദ​ത്തി​ലെ മ​ന​:ശാ​സ്ത്ര ചി​കി​ത്സാ സ​ന്പ്ര​ദാ​യ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​ബ​ന്ധം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.