ജിഎസ്ടിക്കായി ജൂണ്‍ 30ന് അർധരാത്രിയിൽ പ്രത്യേക പാർലമെന്‍റ് സമ്മേളനം
ജിഎസ്ടിക്കായി ജൂണ്‍ 30ന് അർധരാത്രിയിൽ പ്രത്യേക പാർലമെന്‍റ് സമ്മേളനം
Tuesday, June 20, 2017 12:21 PM IST
ന്യൂ​ഡ​ൽ​ഹി: ജൂ​ണ്‍ 30 അ​ർ​ധ​രാ​ത്രി ചേ​രു​ന്ന പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം മു​ത​ൽ ച​ര​ക്കുസേ​വ​ന നി​കു​തി (ജി​എ​സ്ടി)നിയമം ന​ട​പ്പാ​കും. പാ​ർ​ല​മെ​ന്‍റിന്‍റെ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​ഷ്​ട്ര​പ​തി പ്ര​ണ​ാബ് മു​ഖ​ർ​ജി, ഉ​പ​രാ​ഷ്​ട്ര​പ​തി ഡോ. ​ഹ​മീ​ദ് അ​ൻ​സാ​രി, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, സ്പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ൻ എ​ന്നി​വ​ർ​ക്കു പു​റ​മേ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ്, എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ എന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ടുനി​ൽ​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ രാ​ഷ്​ട്ര​പ​തിയും പ്ര​ധാ​ന​മ​ന്ത്രി​യും സം​സാ​രി​ക്കും. തു​ട​ർ​ന്ന് ജി​എ​സ്ടി വി​ഷ​യ​മാ​ക്കി​യു​ള്ള ര​ണ്ടു ഹ്രസ്വ ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കും. പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലെ​യും അം​ഗ​ങ്ങ​ളും സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രും ധ​ന​മ​ന്ത്രി​മാ​രും ജി​എ​സ്ടി കൗ​ണ്‍സി​ൽ അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നു കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്‌റ്റ്‌ലി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.


ജി​എ​സ്ടി വ​രു​ന്ന​തോ​ടെ ഹ്രസ്വ കാ​ല​ത്തേ​ക്കു ചി​ല വെ​ല്ലു​വി​ളി​ക​ൾ ഉ​ണ്ടാ​കു​മെ​ങ്കി​ലും ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഗു​ണം ചെ​യ്യു​മെന്നു ജ​യ്‌റ്റ്‌ലി പറഞ്ഞു.
വ​രു​മാ​നം വ​ർ​ധി​ക്കു​ക​യും കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും ചെ​ല​വി​നു​ള്ള തുക കൂടുകയും ചെ​യ്യും.

രാ​ജ്യ​ത്തെ സന്പദ്വ്യ​വ​സ്ഥ​യ്ക്ക് ഇ​തു ഗു​ണം ചെ​യ്യും. പെ​ട്ടെ​ന്നു പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ ചി​ല ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.