യു​വ​തി​യും ര​ണ്ടുവ​യ​സു​ള്ള മ​ക​നും കു​ള​ത്തി​ൽ മ​രി​ച്ചനി​ല​യി​ൽ
Tuesday, June 27, 2017 10:47 AM IST
മം​ഗ​ളൂ​രു: ബ​ണ്ട്വാ​ളി​ൽ യു​വ​തി​യെ​യും ര​ണ്ടുവ​യ​സു​ള്ള മ​ക​നെ​യും കു​ള​ത്തി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. ബ​ണ്ട്വാ​ൾ വി​ട്ട​ൽ നെ​ക്ക​രെ​ക​ടു​വി​ലെ മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ നാ​സി​യ (35), മ​ക​ൻ നൂ​മാ​ൻ അ​ഹ്മ​ദ് എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ക​ഴി​ഞ്ഞദി​വ​സം വൈ​കു​ന്നേ​രം ഇ​രു​വ​രെ​യും കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​പ്പോ​ഴാ​ണ് രാ​ത്രി​യോ​ടെ വീ​ടി​നു സ​മീ​പ​ത്തെ കു​ള​ത്തി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.