ട്രെയിൻ യാത്രാനിരക്ക് വർധനയ്ക്കു പച്ചക്കൊടി
ട്രെയിൻ യാത്രാനിരക്ക് വർധനയ്ക്കു പച്ചക്കൊടി
Tuesday, June 27, 2017 12:00 PM IST
ന്യൂ​ഡ​ൽ​ഹി: ട്രെ​യി​ൻ യാ​ത്രാ​നി​ര​ക്ക് വ​ർ​ധ​ിപ്പിക്കുന്നതിന് പ​ച്ച​ക്കൊ​ടി കാ​ണി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്. സെ​പ്റ്റം​ബ​ർ മാ​സ​ത്തോ​ടെ ട്രെ​യി​ൻ യാ​ത്ര​ക്കൂ​ലി കൂ​ടു​മെ​ന്നാ​ണു സൂ​ച​ന. ഏ​പ്രി​ലി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വി​ളി​ച്ച് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്തിരുന്നു.

ജ​ന​റ​ൽ, സ്ലീ​പ്പ​ർ ക്ലാ​സു​ക​ളി​ലെ യാ​ത്രാ​നി​ര​ക്ക് കു​റേവർഷ ങ്ങ​ളാ​യി വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ല.
ലാ​ലു​പ്ര​സാ​ദ് യാ​ദ​വും മ​മ​ത ബാ​ന​ർ​ജി​യും റെ​യി​ൽ​വേ മ​ന്ത്രി​മാ​രാ​യി​രു​ന്ന​പ്പോ​ൾ യാ​ത്ര​നി​ര​ക്ക് കൂ​ട്ടി​യി​ല്ല. എ​ല്ലാ ക്ലാ​സു​ക​ളി​ലും നി​ര​ക്ക് ര​ണ്ടു മു​ത​ൽ ഏ​ഴു​വ​രെ ശ​ത​മാ​നം കു​റ​യ്ക്കു​ക​യാ​ണ് ലാ​ലു ത​ന്‍റെ അ​വ​സാ​ന ബ​ജ​റ്റി​ലൂ​ടെ ചെ​യ്ത​ത്. യാ​ത്രാ​നി​ര​ക്ക് കൂ​ട്ടാ​ൻ ശ്ര​മി​ച്ച ത​ന്‍റെ പാ​ർ​ട്ടി​ക്കാ​ര​നാ​യ ദി​നേ​ശ് ത്രി​വേ​ദി​യെ പാ​ർ​ട്ടി അ​ധ്യ​ക്ഷ​യാ​യ മ​മ​ത ബാ​ന​ർ​ജി ത​ൽ​സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി. തു​ട​ർ​ന്ന് അ​ധി​കാ​ര​മേ​റ്റ മു​കു​ൾ റോ​യ്, മ​മ​ത​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സി ഒ​ഴി​കെ​യു​ള്ള ക്ളാ​സു​ക​ളി​ൽ നി​ര​ക്ക് കൂ​ട്ടി​യ​തു പി​ൻ​വ​ലി​ച്ചു.


പ​ത്തു വ​ർ​ഷ​ത്തി​നു​ശേ​ഷം എ​ല്ലാ ക്ലാ​സു​ക​ളി​ലും യാ​ത്രാ​നി​ര​ക്ക് വ​ർ​ധ​ന ന​ട​പ്പാ​ക്കി​യ​ത് 2013ൽ ​കോ​ണ്‍ഗ്ര​സി​ന്‍റെ പ​വ​ൻ കു​മാ​ർ ബ​ൻ​സാ​ൽ മ​ന്ത്രി​യാ​യി​രി​ക്കു​ന്പോ​ഴാ​ണ്. ഒ​രു കി​ലോ​മീ​റ്റ​റി​ന് പ​ത്തു പൈ​സ വ​രെ അ​ന്നു വ​ർ​ധി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.