കാഷ്മീർ പ്രശ്നം: രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നു മെഹബൂബ
കാഷ്മീർ പ്രശ്നം: രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നു മെഹബൂബ
Saturday, July 15, 2017 2:04 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി പി​ന്തു​ണ​ച്ചി​ല്ലെ​ങ്കി​ൽ കാ​ഷ്മീ​രി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​കി​ല്ലെ​ന്നു ജ​മ്മു കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി. കാ​ഷ്മീ​രി​ൽ ഇ​പ്പോ​ൾ ത​ങ്ങ​ൾ പോ​രാ​ടു​ന്ന​ത് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ങ്ങ​ളു​ടെ പേ​രി​ല​ല്ല. വിവിധ രാ​ഷ്‌ട്രീയ ക​ക്ഷി​ക​ളും രാ​ജ്യം മു​ഴു​വ​നും പി​ന്തു​ണ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഈ ​പോ​രാ​ട്ട​ത്തി​ൽ വി​ജ​യം ക​ണ്ടെ​ത്താ​നാ​കി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

കാ​ഷ്മീ​രി​ലെ അ​ക്ര​മ​ങ്ങ​ൾ​ക്കു പി​ന്നി​ൽ വി​ദേ​ശ ശ​ക്തി​ക​ളാ​ണ്. ഇ​പ്പോ​ൾ ചൈ​ന​യും ഇ​ട​പെ​ടാ​ൻ ആ​രം​ഭി​ച്ചി​രി​ക്കു​ന്നു. കാ​ഷ്മീ​രി​ലെ വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വി​വി​ധ രാഷ്‌ട്രീയ ക​ക്ഷി​ക​ൾ ഒ​രു​മി​ച്ചു മു​ന്നോ​ട്ടു വ​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മെ​ഹ​ബൂ​ബ പ​റ​ഞ്ഞു.


ഏഴ് അ​മ​ർ​നാ​ഥ് തീ​ർ​ഥാ​ട​കരുടെ മരണത്തിനിടയാക്കിയ നേ​ർ​ക്കു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മെ​ഹ​ബൂ​ബ രാ​ജ്നാ​ഥ് സിം​ഗു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. തീ​ർ​ഥാ​ട​ക​ർ​ക്കു നേ​ർ​ക്കു​ണ്ടാ​യ ആ​ക്ര​മണം സാ​മുദാ​യി​ക ഐ​ക്യം ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് മെ​ഹ​ബൂ​ബ ചൂ​ണ്ടി​ക്കാ​ട്ടി. വിഷമഘ​ട്ട​ങ്ങ​ളി​ൽ കേ​ന്ദ്രസ​ർ​ക്കാ​ർ ന​ൽ​കി​യ പി​ന്തു​ണ​യ്ക്ക് ജ​മ്മു കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി ന​ന്ദി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.