ഭാര്യയെയും സഹോദരിയെയും ബംഗാളിലേക്കു വിടാൻ ധൈര്യമുണ്ടോയെന്ന് രൂപ ഗാംഗുലി
ഭാര്യയെയും സഹോദരിയെയും ബംഗാളിലേക്കു വിടാൻ ധൈര്യമുണ്ടോയെന്ന് രൂപ ഗാംഗുലി
Saturday, July 15, 2017 2:04 PM IST
കോ​​​ൽ​​​ക്ക​​​ത്ത: ഭാ​​​ര്യ​​​യെയും മ​​​ക​​​ളെ​​​യും ബം​​​ഗാ​​​ളി​​​ലേ​​​ക്കു പ​​​റ​​​ഞ്ഞുവി​​​ടാ​​​മോ എ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ്, തൃ​​​ണ​​​മൂ​​​ല്‍ കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളെ വെ​​​ല്ലു​​​വി​​​ളി​​​ച്ച് ബി​​​ജെ​​​പി എം​​​പി രൂ​​​പ ഗാം​​​ഗു​​​ലി. ബം​​​ഗാ​​​ളി​​​ല്‍ ബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​കാ​​​തെ സ്ത്രീ​​​ക​​​ള്‍ക്ക് 15 ദി​​​വ​​​സ​​​ത്തി​​​ല​​​ധി​​​കം ജീ​​​വി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്ന് അ​​വ​​ർ ആ​​​രോ​​​പി​​​ച്ചു.

പ്ര​​​സ്താ​​​വ​​​ന​​​യ്ക്കെ​​​തി​​​രേ രൂ​​​ക്ഷ​​​വി​​​മ​​​ര്‍ശ​​​നം ഉ​​​യ​​​ര്‍ന്നെ​​​ങ്കി​​​ലും രൂ​​​പ ഗാം​​​ഗു​​​ലി പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ഉ​​​റ​​​ച്ചു നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. മ​​​മ​​​താ ബാ​​​ന​​​ര്‍ജി​​​യെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​വ​​​ർ ഭാ​​​ര്യ​​​യെ​​​യും പെ​​​ൺ​​​മ​​​ക്ക​​​ളെ​​​യും ബം​​​ഗാ​​​ളി​​​ലേ​​​ക്ക് അ​​​യയ്ക്ക​​​ണ​​​മെ​​​ന്നും പ​​​തി​​​ന​​​ഞ്ച് ദി​​​വ​​​സം അ​​​തി​​​ക്ര​​​മം ഒ​​​ന്നും കൂ​​​ടാ​​​തെ ക​​​ഴി​​​യാ​​​ൻ അ​​​വ​​​ർ​​​ക്ക് സാ​​​ധി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ താ​​​ന്‍ പ്ര​​​സ്താ​​​വ​​​ന പി​​​ന്‍വ​​​ലി​​​ക്കാ​​​മെ​​​ന്നും രൂ​​​പ ഗം​​​ഗു​​​ലി മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.


ഇ​​​ന്ന​​​ലെ​​​യാ​​​ണ് രൂ​​​പ ഗം​​​ഗു​​​ലി​ടെ വി​​​വാ​​​ദ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ​​​ത് . ബം​​​ഗാ​​​ളി​​​ലെ ഡാ​​​ര്‍ജി​​​ലിം​​​ഗി​​​ലും ബാ​​​സി​​​ര്‍ഹ​​​ത്തി​​​ലും ബാ​​​ദു​​​രി​​​യ​​​യി​​​ലു​​​മാ​​​യി തു​​​ട​​​രു​​​ന്ന വ​​​ർ​​​ഗീ​​​യ സം​​​ഘ​​​ര്‍ഷ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് രൂ​​​പ വി​​​വാ​​​ദ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​താ​​​ണ് വ​​​ർ​​​ഗീ​​​യസം​​​ഘ​​​ർ​​​ഷം പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ടാ​​​ൻ കാ​​​ര​​​ണം. വ്യാ​​​ജ​​​വും അ​​​ത്യ​​​ന്തം പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​വു​​​മാ​​​യ വാ​​​ർ​​​ത്ത​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​ന് ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തി​​​ന് പി​​​ന്നാ​​​ലെ​​​യാ​​​ണ് പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​മാ​​​യ പ്ര​​​സാ​​​താ​​​വ​​​ന​​​യു​​​മാ​​​യി രൂ​​​പ ഗാം​​​ഗു​​​ലി രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

മ​​​ഹാ​​​ഭാ​​​ര​​​തം സീ​​​രി​​​യ​​​ലി​​​ൽ ദ്രൗ​​​പ​​​തി​​​യു​​​ടെ വേ​​​ഷം ചെ​​​യ്ത ന​​​ടി​​​കൂ​​​ടി​​​യാ​​​ണ് രൂ​​​പ ഗാം​​​ഗു​​​ലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.