പാർലമെന്‍റ് സമ്മേളനത്തിനു നാളെ തുടക്കം
പാർലമെന്‍റ് സമ്മേളനത്തിനു നാളെ തുടക്കം
Saturday, July 15, 2017 2:04 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ക്ഷു​ബ്ധ​മാ​കു​മെ​ന്ന് ഉ​റ​പ്പാ​യ പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് നാ​ളെ തു​ട​ക്കം. രാഷ്‌ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പും നാ​ളെ​യാ​ണ്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാം​നാ​ഥ് കോ​വി​ന്ദ് വി​ജ​യം ഉ​റ​പ്പി​ച്ചെ​ങ്കി​ലും മു​ൻ ലോ​ക്സ​ഭാ സ്പീ​ക്ക​ർ മീ​രാ കു​മാ​റി​നെ നി​ർ​ത്തി പ്ര​തി​പ​ക്ഷ​വും മത്സ​ര​ത്തി​ൽ സ​ജീ​വ​മാ​ണ്. കോ​വി​ന്ദി​ന് വോ​ട്ടു ചെ​യ്യു​മെ​ന്ന് ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും ജെ​ഡി​യു​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ ജെ​ഡി​യു​വി​ന്‍റെ പാ​ത​യി​ൽ പാ​ർ​ട്ടി​യു​ടെ മു​തി​ർ​ന്ന ദേ​ശീ​യ നേ​താ​വ് ശ​ര​ത് യാ​ദ​വ് മീ​രാ കു​മാ​റി​ന് വോ​ട്ട് ചെ​യ്തേ​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

ചൈ​ന​യു​മാ​യി സി​ക്കി​മി​ൽ രൂ​ക്ഷ​മാ​യ അ​തി​ർ​ത്തി സം​ഘ​ർ​ഷ​ം, കാ​ഷ്മീ​രി​ലെ വ​ഷ​ളാ​യ സ്ഥി​തി​, അ​മ​ർ​നാ​ഥ് തീ​ർ​ഥാ​ട​ക​ർ​ക്കു നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണം അ​ട​ക്ക​മു​ള്ള ആ​ഭ്യ​ന്ത​ര സു​ര​ക്ഷ ാ പ്ര​ശ്നങ്ങൾ, വ​ർ​ധി​ച്ചു​വ​രു​ന്ന ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ, ദ​ളി​ത്- ന്യൂ​ന​പ​ക്ഷ ആ​ക്ര​മ​ണ​ങ്ങ​ൾ, ജി​എ​സ്ടിയെ തു​ട​ങ്ങി​യ​വ​യെ തു​ട​ർ​ന്നു​ള്ള ആ​ശ​ങ്ക​ക​ൾ തു​ട​ങ്ങി​യ​വ​യെ​ച്ചൊ​ല്ലി പ്ര​തി​പ​ക്ഷം ഒ​റ്റ​ക്കെ​ട്ടാ​യി സ​ർ​ക്കാ​രി​നെ​തി​രേ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ​ക്കും ലാ​ലു പ്ര​സാ​ദ് യാ​ദ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ​ക്കും എ​തി​രേ​യു​ള്ള പ​ക​പോ​ക്ക​ൽ ന​ട​പ​ടി​ക​ൾ, രാ​ജ്യ​ത്തി​ന്‍റെ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​ന് നേ​ർ​ക്കു​യ​രു​ന്ന ഭീ​ഷ​ണി​ക​ൾ, വി​ല​ക്ക​യ​റ്റം തു​ട​ങ്ങി​യ​വ​യും പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ളും പ്ര​തി​പ​ക്ഷം സ​മ്മേ​ള​ന​ത്തി​ൽ ഉ​ന്ന​യി​ക്കും. തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​പ​ക്ഷ ഐ​ക്യ​വും ഏ​കോ​പ​ന​വും വേ​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം 18 പാ​ർ​ട്ടി​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.


ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.