അമർനാഥ്: പിഡിപി എംഎൽഎയുടെ ഡ്രൈവർ അറസ്റ്റിൽ
Saturday, July 15, 2017 2:04 PM IST
ശ്രീ​​​​ന​​​​ഗ​​​​ർ: അ​​​​മ​​​​ർ​​​​നാ​​​​ഥ് തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ​​​​ക്കു നേ​​​​രെ​​​​യു​​​​ണ്ടാ​​​​യ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്ന ആ​​​​ളെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. പി​​​​ഡി​​​​പി എം​​​​എ​​​​ൽ​​​​എ അ​​​​ജാ​​​​സ് അ​​​​ഹ​​​​മ്മ​​​​ദി​​​​ന്‍റെ ഡ്രൈ​​​​വ​​​​ർ യൂ​​​​സ​​​​ഫ് അ​​​​ഹ​​​​മ്മ​​​​ദാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. ഇ​​​​യാ​​​​ളെ ചോ​​​​ദ്യം ചെ​​​​യ്തു വ​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നു ജ​​​​മ്മു പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. ഏ​​​​ഴു മാ​​​​സം മു​​​​ന്പാ​​​​ണ് ഇ​​​​യാ​​​​ൾ എം​​​​എ​​​​ൽ​​​​എ​​​​യു​​​​ടെ ഡ്രൈ​​​​വ​​​​ർ ആ​​​​യി ചേ​​​​രു​​​​ന്ന​​​​ത്.


തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യ തീ​​​​വ്ര​​​​വാ​​​​ദി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഏ​​​​ഴു​​​​പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും 21 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​തീ​​​​വ​​​​സു​​​​ര​​​​ക്ഷാ സ​​​​ന്നാ​​​​ഹ​​​​ങ്ങ​​​​ളോ​​​​ടെ 3,398 തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രു​​​​മാ​​​​യി 60-ാം സം​​​​ഘം അ​​​​മ​​​​ർ​​​​നാ​​​​ഥ് തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​ത്തി​​​​ന് ഇ​​​ന്ന​​​ലെ ജ​​​​മ്മു​​​​വി​​​​ൽ​​​നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ട്ടു. 2,535 പു​​​​രു​​​​ഷ​​​​ന്മാ​​​​രും 758 സ്ത്രീ​​​​ക​​​​ളു​​​​മാ​​​​ണു സം​​​​ഘ​​​​ത്തി​​​​ലു​​​​ള്ള​​​​ത്.