പശുവിന്‍റെ പ്രയോജനങ്ങൾ പഠിക്കാൻ കേന്ദ്രസമിതി
Sunday, July 16, 2017 11:48 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ശു​​​​വി​​​​നെ​​​ക്കു​​​​റി​​​​ച്ച് ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യി പ​​​​ഠി​​​​ക്കാ​​​​ൻ ആ​​ർ​​എ​​സ്എ​​സ്, വി​​എ​​ച്ച്പി അം​​ഗ​​ങ്ങ​​ളെ ഉ​​ൾ​​പ്പെ​​ടു​​ത്തി 19 അം​​​ഗ സ​​​​മി​​​​തി​​ക്കു കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ രൂ​​പം ന​​ല്കി. ഗോ​​​​മൂ​​​​ത്രം, പാ​​​​ൽ, തൈ​​​​ര്, നെ​​​​യ്യ്, ചാ​​​​ണ​​​​കം എ​​​​ന്നി​​​​വ​​​​യു​​​​ടെ ഭ​​​​ക്ഷ്യ​​​​ഗു​​​​ണ​​​​വും ഔ​​​​ഷ​​​​ധ​​​​ഗു​​​​ണ​​​​വും കാ​​​​ർ​​​​ഷി​​​​ക​​​​ഗു​​​​ണ​​​​വും ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യി പ​​​​ഠി​​​​ക്കു​​​ക​​​യാ​​​​ണു സ​​​​മി​​​​തി​​​​യു​​​​ടെ ല​​​​ക്ഷ്യം.

സ​​​​മി​​​​തി​​​​യി​​​​ലെ മൂ​​​​ന്ന് അം​​​​ഗ​​​​ങ്ങ​​​​ൾ ആ​​​​ർ​​​​എ​​​​സ്എ​​​​സ്, വി​​​​എ​​​​ച്ച്പി അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ്. കേ​​​​ന്ദ്ര ശാ​​​​സ്ത്ര​​​​സാ​​​​ങ്കേ​​​​തി​​​​ക മ​​​​ന്ത്രി ഹ​​​​ർ​​​​ഷ​​​​വ​​​​ർ​​​​ധ​​​​നാ​​ണു സ​​​​മി​​​​തി അ​​​​ധ്യ​​​​ക്ഷ​​​​ൻ. ശാ​​​​സ്ത്ര​​​​സാ​​​​ങ്കേ​​​​തി​​​​ക​​​​വ​​​​കു​​​​പ്പി​​​​ലെ​​​​യും പാ​​​​ര​​​​ന്പ​​​​ര്യേ​​​​ത​​​​ര ഊ​​​​ർ​​​​ജ വ​​​​കു​​​​പ്പി​​​​ലെ​​​​യും സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ർ, ഡ​​​​ൽ​​​​ഹി ഐ​​​​ഐ​​​​ടി​​​​യി​​​​ലെ ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ എ​​​​ന്നി​​​​വ​​​​രും സ​​​​മി​​​​തി​​​​യി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യി​​​​രി​​​​ക്കും.

സി​​​​എ​​​​സ്ഐ​​​​ആ​​​​ർ മു​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ആ​​​​ർ. എ. ​​​​മാ​​​​ഷേ​​​​ൽ​​​​ക്ക​​​​ർ, ​ഡ​​​ൽ​​​​ഹി ഐ​​​​ഐ​​​​ടി ഡ​​​​യ​​​​റ​​​​ക്ട​​​​ർ പ്ര​​​​ഫ. വി. ​​​​രാം​​​​ഗോ​​​​പാ​​​​ൽ റാ​​​​വു, സെ​​​​ന്‍റ​​​​ർ ഫോ​​​​ർ റൂ​​​​റ​​​​ൽ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി ഡ​​​​യ​​​​റ​​​​ക്ട​​​​ർ പ്ര​​​​ഫ. വി. ​​​​കെ. വി​​​​ജ​​​​യ്, ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​ന്‍റെ വി​​​​ജ്ഞാ​​​​ൻ ഭാ​​​​ര​​​​തി പ്ര​​​​സി​​​​ഡ​​​​ന്‍റ് വി​​​​ജ​​​​യ്ഭ​​​​ട്ക​​​​ർ, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എ. ​​​​ജ​​​​യ​​​​കു​​​​മാ​​​​ർ, വി​​​​എ​​​​ച്ച്പി​​​​യു​​​​ടെ ‌ഗോ ​​​​വി​​​​ജ്ഞാ​​​​ൻ അ​​​​നു​​​​സ​​ന്ധാ​​ൻ കേ​​​​ന്ദ്ര അം​​​​ഗം സു​​​​നി​​​​ൽ മാ​​​​ൻ​​​​സിം​​​​ഘ എ​​ന്നി​​വ​​ർ സ​​​മി​​​തി അം​​​​ഗ‌​​​​ങ്ങ​​​​ളാ​​​ണ്.


വ ി​ജ​യ്ഭ​ട്ക​ർ ബി​ഹാ​റി​ലെ ന​ള​ന്ദ സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​റാ​ണ്. അ​ദ്ദേ​ഹം സ​മി​തി​യു​ടെ ഉ​പ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​ണ്. വിജ്ഞാൻ ഭാരതിയുടെ ജനറൽ സെക്രട്ടറിയായ എ. ​ജ​യ​കു​മാ​ർ അ​ന്താ​രാ​ഷ്‌​ട്ര സ​യ​ൻ​സ് ഫെ​സ്റ്റി​വ​ലി​ന്‍റെ സം​ഘാ​ട​ക​നാ​ണ്.

പ​​​​ശു സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ല്‍ രാ​​​​ജ്യ​​​​ത്ത് ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ജ​​​​ന​​​​ങ്ങ​​​​ളെ കൂ​​​​ടു​​​​ത​​​​ൽ ബോ​​​​ധ​​​​വാ​​​​ന്മാ​​​രാ​​​​ക്കു​​​​ക​​​​യും അ​​​​തു​​​​വ​​​​ഴി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു പ​​​​ശു​​​​സം​​​​ര​​​​ക്ഷ​​​​ക​​​​രെ വി​​​​ല​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ക​​​​യാ​​​​ണു ശാ​​​​സ്ത്രീ​​​​യ പ​​​​ഠ​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

എന്നാൽ, പ​​​​ശു​​​​ക്ക​​​​ളെ​​​ക്കു​​​​റി​​​​ച്ച് ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യി പ​​​​ഠി​​​​ക്കാ​​​​ൻ സ​​​​മി​​​​തി​​​​യെ രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​തു വി​​​​വാ​​​​ദ​​​​ത്തി​​​​നു വ​​​​ഴി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഗോ​സം​ര​ക്ഷ​ണം എ​ന്ന പേ​രി​ൽ രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​സ്താ​വി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, മോ​ദി പ്ര​സ്താ​വ​ന ന​ട​ത്തി മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം ബീ​ഫി​ന്‍റെ പേ​രി​ല്‍ ഒ​രു വ്യാ​പാ​രി​യെ ജാ​ർ​ഖ​ണ്ഡി​ൽ ആ​ള്‍​ക്കൂ​ട്ടം കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.