മുൻ സിക്കിം മുഖ്യമന്ത്രി നർ ബഹാദൂർ ഭണ്ഡാരി അന്തരിച്ചു
Sunday, July 16, 2017 11:48 AM IST
ഗാം​​ഗ്ടോ​​ക്/​​ന്യൂ​​ഡ​​ൽ​​ഹി: മു​​ൻ സി​​ക്കിം മു​​ഖ്യ​​മ​​ന്ത്രി ന​​ഗ​​ർ ബ​​ഹാ​​ദൂ​​ർ ഭ​​ണ്ഡാ​​രി(77) അ​​ന്ത​​രി​​ച്ചു. ഡ​​ൽ​​ഹി​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​മാ​​യി​​രു​​ന്നു അ​​ന്ത്യം. മൂ​​ന്നു ത​​വ​​ണ​​യാ​​യി പ​​തി​​ന​​ഞ്ചു വ​​ർ​​ഷ​​ത്തോ​​ളം സി​​ക്കിം മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്നു ഭ​​ണ്ഡാ​​രി.1940ൽ ​​പ​​ടി​​ഞ്ഞാ​​റ​​ൻ സി​​ക്കി​​മി​​ലെ മാ​​ൽ​​ബ​​സേ​​യി​​ൽ ജ​​നി​​ച്ച ഭ​​ണ്ഡാ​​രി സ്കൂ​​ൾ അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്നു. 1979ൽ ​​സി​​ക്കിം മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി. സി​​ക്കിം ജ​​ന​​താ പ​​രി​​ഷ​​ത്ത് ടി​​ക്ക​​റ്റി​​ലാ​​യി​​രു​​ന്നു ആ​​ദ്യ ജ​​യം.


1984ലും 1989​​ലും സി​​ക്കിം സം​​ഗ്രാം പ​​രി​​ഷ​​ത്ത് പാ​​ർ​​ട്ടി ടി​​ക്ക​​റ്റി​​ൽ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി. സി​​ക്കിം സം​​ഗ്രാം പ​​രി​​ഷ​​ത്തി​​ന്‍റെ(​​എ​​സ്എ​​സ്പി) സ്ഥാ​​പ​​ക​​നാ​​യ ഭ​​ണ്ഡാ​​രി മ​​ര​​ണം വ​​രെ അ​​ധ്യ​​ക്ഷ​​സ്ഥാ​​ന​​ത്തു തു​​ട​​ർ​​ന്നു. ഭാ​​ര്യ ദി​​ൽ കു​​മാ​​രി ലോ​​ക്സ​​ഭാം​​ഗ​​മാ​​യി​​രു​​ന്നു. 1994ൽ ​​പ​​വ​​ൻ​​കു​​മാ​​ർ ചാ​​ലിം​​ഗി​​ന്‍റെ രം​​ഗ​​പ്ര​​വേ​​ശ​​ത്തോ​​ടെ​​യാ​​യി​​രു​​ന്നു ന​​ർ ബ​​ഹാ​​ദൂ​​ർ ഭ​​ണ്ഡാ​​രി അ​​ധി​​കാ​​ര​​ത്തി​​ൽ​​നി​​ന്നു പു​​റ​​ത്താ​​യ​​ത്.