സ്വ​ന്തം പേ​ന ഉ​പ​യോ​ഗി​ച്ച് വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല
സ്വ​ന്തം പേ​ന ഉ​പ​യോ​ഗി​ച്ച് വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല
Sunday, July 16, 2017 11:48 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടി​ടാ​നെ​ത്തു​ന്ന എം​പി​മാ​രെ​യും എം​എ​ൽ​എ​മാ​രെ​യും സ്വ​ന്തം പേ​ന ഉ​പ​യോ​ഗി​ച്ച് വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ഇ​തി​നാ​യി വ​യ​ല​റ്റ് നി​റ​ത്തി​ലു​ള്ള പ്ര​ത്യേ​ക മാ​ർ​ക്ക​ർ പെ​ൻ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ ന്നും ​പോ​ളിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​തു ല​ഭ്യ​മാ​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ​ക്താ​വ് അ​റി​യി​ച്ചു.

വോ​ട്ട​വ​കാ​ശ​മു​ള്ള​യാ​ൾ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​യാ​ലു​ട​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​വ​രു​ടെ സ്വ​ന്തം പേ​ന വാ​ങ്ങി​വ​യ്ക്കും. പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ പേ​ന ഉ​പ​യോ​ഗി​ച്ച് വോ​ട്ട് ചെ​യ്ത​തി​നു ശേ​ഷം പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ മാ​ത്ര​മേ സ്വ​ന്തം പേ​ന തി​രി​കെ ന​ൽ​കൂ. ഇ​തി​നാ​യി പ്ര​ത്യേ​കം സീ​രി​യ​ൽ ന​ന്പ​റു​ക​ൾ പ​തി​ച്ച പേ​ന​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.

എം​പി​മാ​ർ പ​ച്ച​നി​റ​ത്തി​ലു​ള്ള ബാ​ല​റ്റി​ലും എം​എ​ൽ​എ​മാ​ർ പി​ങ്ക് നി​റ​ത്തി​ലു​ള്ള ബാ​ല​റ്റി​ലു​മാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.