ലഷ്കർ ഭീകരൻ മുംബൈയിൽ പിടിയിലായി
Monday, July 17, 2017 12:48 PM IST
മും​​ബൈ/​​ല​​ക്നോ: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ സി​​ആ​​ർ​​പി​​എ​​ഫ് ക്യാ​​ന്പ് ആ​​ക്ര​​മി​​ച്ച സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന ല​​ഷ്ക​​ർ-​​ഇ-​​തൊ​​യ്ബ ഭീ​​ക​​ര​​ൻ മും​​ബൈ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ പി​​ടി​​യി​​ലാ​​യി. സ​​ലിം മു​​ഖിം ഖാ​​ൻ ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. യു​​പി​​യി​​ലെ ഫ​​ത്തേ​​പു​​ർ ജി​​ല്ല​​യി​​ലെ ഹാ​​ത്ത്‌​​ഗാ​​വ് സ്വ​​ദേ​​ശി​​യാ​​ണു സ​​ലിം. യു​​എ​​ഇ​​യി​​ൽ​​നി​​ന്നാ​​ണ് ഇ​​യാ​​ൾ മും​​ബൈ​​യി​​ലെ​​ത്തി​​യ​​ത്. 2008ൽ ​​യു​​പി​​യി​​ലെ രാം​​പു​​രി​​ലെ സി​​ആ​​ർ​​പി​​എ​​ഫ് ക്യാ​​ന്പി​​നു നേ​​ർ​​ക്കു​​ണ്ടാ​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ എ​​ട്ടു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.