Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
കായംകുളം കൊച്ചുണ്ണിക്കു ബിഹാർ മോഡൽ
Tuesday, July 18, 2017 1:18 AM IST
Inform Friends Click here for detailed news of all items Print this Page
ന്യൂ​ഡ​ൽ​ഹി: ക​വ​ർ​ന്നെ​ടു​ത്ത തൊ​ണ്ടി മു​ത​ലി​ൽ നി​ന്നും ന​ല്ലൊ​രു പ​ങ്ക് കൈ​യ​യ​ച്ചു ദാ​നം ചെ​യ്യും. അ​ങ്ങ​നെ​യാ​ണ് ക​ഥ​യ​റി​യാ​തെ ഇ​ർ​ഫാ​ൻ എ​ന്ന ന​ല്ല ക​ള്ള​ന്‍റെ ന​ന്മ​ക​ൾ​ക്ക് ഒ​രു ഗ്രാ​മം മു​ഴു​വ​ൻ ദൃ​ക്സാ​ക്ഷി​ക​ളാ​യ​ത്. ബി​ഹാ​റി​ൽ ഒ​രു കാ​യം​കു​ളം ഉ​ണ്ടെ​ങ്കി​ൽ അ​വി​ടു​ത്തെ കൊ​ച്ചു​ണ്ണി​യാ​ണ് ഇ​ർ​ഫാ​ൻ.

ബി​ഹാ​റി​ലെ പു​പ്രി ഗ്രാ​മ​ത്തി​ൽ ഇ​ർ​ഫാ​ൻ എ​ന്ന ഇരുപത്തി യേഴുകാ​ര​ൻ അ​റി​യ​പ്പെ​ടു​ന്ന​ത് നി​ല​യും വി​ല​യു​മു​ള്ള ഒ​രു സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യി​ട്ടാ​ണ്. പാ​വ​പ്പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി സ്വ​ന്തം പോ​ക്ക​റ്റി​ൽനി​ന്നു പ​ണം ചെ​ല​വാ​ക്കി ആ​രോ​ഗ്യ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. പ​ട്ടി​ണി കി​ട​ക്കു​ന്ന​വ​ർ​ക്കു ഭ​ക്ഷ​ണം ന​ൽ​കു​ന്നു. ഈ ​ചെ​റു​പ്പ​ക്കാ​ര​ന്‍റെ കാ​രു​ണ്യം ഒ​ന്നു കൊ​ണ്ടു മാ​ത്ര​മാ​ണ് ഗ്രാ​മ​ത്തി​ലെ എ​ട്ടു ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളി​ലെ പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​വാ​ഹം ന​ട​ന്ന​ത്.

മോ​ഷ​ണ​ത്തി​ൽ ത​ന്നെ ഇ​ർ​ഫാ​ൻ ഏ​റെ​യും കൈവ​ച്ചി​രി​ക്കു​ന്ന​ത് വി​ല കൂ​ടി​യ വാ​ച്ചു​ക​ളി​ലാ​ണ്. അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​പ്പു നി​ർ​ത്തി​യ ഇ​ർ​ഫാ​ന് ആ​ഡം​ബ​ര കാ​റു​ക​ളോ​ടും വ​ലി​യ ക​ന്പ​മാ​ണ്. ഈ ​ആ​ഡം​ബ​ര മോ​ഹ​ങ്ങ​ളി​ലൂ​ടെ ഇ​ർ​ഫാ​ൻ ഡ​ൽ​ഹി​യി​ൽ മാ​ത്രം പ​ന്ത്ര​ണ്ടു മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. ഒ​രി​ക്ക​ൽ ഡ​ൽ​ഹി​യി​ലെ ഒ​രു ബാ​റി​ൽ ത​ന്‍റെ ഇ​ഷ്ട​ഗാ​നം ഒ​രു വ​ട്ടം കൂ​ടി കേ​ൾ​ക്കാ​ൻ മാ​ത്രം ഇ​ർ​ഫാ​ൻ ബാ​ർ മാ​നേ​ജ​ർ​ക്കു നേ​രെ എ​ടു​ത്തു വീ​ശി​യ​ത് പ​തി​നാ​യി​രം രൂ​പ​യാ​ണ്.


ക​ഴി​ഞ്ഞ ജൂ​ലൈ ആ​റി​നു ഡ​ൽ​ഹി പോ​ലീ​സ് ബിഹാ​റി​ലെ ഗ്രാ​മ​ത്തി​ൽനി​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ന്പോ​ൾ ഒ​രു പു​തു​പു​ത്ത​ൻ റോ​ള​ക്സ് വാ​ച്ച് കൈ​യി​ൽ വെ​ട്ടി​ത്തി​ള​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. ഡ​ൽ​ഹി ന്യൂ ​ഫ്ര​ണ്ട്സ് കോ​ള​നി​യി​ലെ ഒ​രു ബം​ഗ്ലാ​വി​ൽനി​ന്നു മോ​ഷ്ടി​ച്ച​താ​ണി​ത്. ഇ​തു​വ​രെ മോ​ഷ്ടി​ച്ച​തി​ൽനി​ന്നു വി​ല​കൂ​ടി​യ വാ​ച്ചു​ക​ളും ആ​ഭ​ര​ണ​ങ്ങ​ളും വി​റ്റ് അ​ടു​ത്ത​യി​ടെ​യാ​ണ് ഒ​രു ഹോ​ണ്ട സി​വി​ക് കാ​ർ വാ​ങ്ങി​യ​ത്. ഇ​ർ​ഫാ​ന്‍റെ കൈ​യി​ൽനി​ന്നു വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങ​ിയി​രു​ന്ന ധ​ർ​മേ​ന്ദ​ർ എ​ന്ന വ്യാ​പാ​രി​യും പോ​ലീ​സ് പി​ടി​യി​ലാ​യി​ട്ടു​ണ്ട്.
ഇ​ർ​ഫാ​നെ അ​ന്വേ​ഷി​ച്ച് ഡ​ൽ​ഹി പോ​ലീ​സ് വന്ന​പ്പോ​ൾ ഗ്രാ​മ​വാ​സി​ക​ൾ​ക്ക് അ​ന്പ​ര​പ്പാ​യി​രു​ന്നു. ഇ​ർ​ഫാ​ൻ അ​വ​രു​ടെ​യി​ട​യി​ൽ ഉ​ജാ​ല ബാ​ബു എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. അ​വ​രെ സം​ബ​ന്ധി​ച്ച് ഏ​തു നേ​ര​ത്തും ഏ​തു സ​ഹാ​യ​ത്തി​നും ഓ​ടി​ച്ചെ​ന്ന് കൈ​നീ​ട്ടാ​വു​ന്ന ക​രു​ണാ​മ​യ​നാ​യി​രു​ന്നു ഉ​ജാ​ല ബാ​ബു.

തെ​ക്ക് കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ സ​ന്പ​ന്ന വ​സ​തി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​ർ​ഫാ​ന്‍റെ ത​സ്ക​ര കൃ​ത്യ​ങ്ങ​ൾ. ഡ​ൽ​ഹി​യി​ലെ ബാ​റു​ക​ളി​ലും ക്ല​ബു​ക​ളി​ലും പ​തി​വ് സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്നു.


സെ​ബി മാ​ത്യു


സത്യപ്രതിജ്ഞ ഇന്ന്
കോണ്‍ഗ്രസ് എംപിമാർക്കു സസ്പെൻഷൻ
കോഴക്കേസിൽനിന്നു തലയൂരാൻ ബിജെപി
അതിർത്തി: വീണ്ടും ചൈനീസ് ഭീഷണി
ഐഎസ് തടവിലാക്കിയ ഇന്ത്യക്കാരുടെ ജീവനിൽ ഉറപ്പില്ലെന്ന് ഇറാക്ക് മന്ത്രി
ആര്യഭട്ടയുടെ ശില്പി യു.ആർ. റാവു അന്തരിച്ചു
റീഫണ്ട് വേണ്ടവർ വിദേശ അക്കൗണ്ട് വിവരം നല്കണം
വെങ്കയ്യയ്ക്ക് എതിരേ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്
ഫീസ്‌: സ്വാശ്രയ മെഡി. മാനേജ്മെന്‍റുകൾ സുപ്രീംകോടതിയിലേക്ക്
നി​താ​രി കൂ​ട്ട​ക്കൊ​ല​ക്കേ​സ്: പാന്ഥറിനും കോലിക്കും വധശിക്ഷ
ഹരിത ട്രൈബ്യൂണൽ അധ്യക്ഷപദവി ജഡ്ജിമാരല്ലാത്തവർക്കും
കാഷ്മീരി പണ്ഡിറ്റുകളുടെ കൊലക്കേസ്: ഹർജി സുപ്രീംകോടതി തള്ളി
യെച്ചൂരി: കേന്ദ്ര കമ്മിറ്റി ഇന്നു ചർച്ച ചെയ്യും
അഹിംസയുടെ ശക്തി വീണ്ടെടുക്കാൻ പ്രണാബിന്‍റെ ആഹ്വാനം
ലൈംഗികാതിക്രമങ്ങൾക്കെതിരേ പരാതിപ്പെടാൻ കേന്ദ്ര ജീവനക്കാരികൾക്കു വെബ് പോർട്ടൽ
എംപിമാരുടെ പെരുമാറ്റം മുറിവേൽപ്പിച്ചെന്ന് സ്പീക്കർ
ഫാ. ഗോവിയസ് ബെട്ടിയ ബിഷപ്
സിമി പ്രവർത്തകരുടെ മരണം: സിബിഐ അന്വേഷിക്കാത്തത് സുപ്രീം കോടതി ചോദ്യം ചെയ്തു
ക​ക്കൂ​സ് പ​ണി​യാ​ൻ കാ​ശി​ല്ലെ​ങ്കി​ൽ ഭാ​ര്യ​യെ വി​റ്റോ​ളൂ എ​ന്ന് കളക്‌ടർ
ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചു
ഭീകരവാദം പാക്കിസ്ഥാൻ ദേശീയനയമായി കൊണ്ടുനടക്കുന്നു: വെങ്കയ്യ നായിഡു
നീറ്റ് പരീക്ഷ : അടുത്ത വർഷം മുതൽ എല്ലാ ഭാഷയിലും ഒരേ ചോദ്യപേപ്പർ
ബിജെപിയിലെ കോ​ഴ വിവാദം : സിബിഐ അന്വേഷിച്ചേക്കും
നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച ഭീകരനെ വധിച്ചു
മാവോയിസ്റ്റുകളുടെ സഹായത്തോടെ സായുധപോരാട്ടത്തിനു ജിജെഎം
യെ​ച്ചൂ​രി​യെ വീണ്ടും രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മത്സരിപ്പിക്കേണ്ടെന്നു പിബി
ഇറാക്ക് വിദേശകാര്യമന്ത്രി ഇന്ത്യയിൽ
പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള മയക്കുമരുന്നു ക​ള്ള​ക്ക​ട​ത്തു​കാ​ര​ൻ ത​മി​ഴ്നാ​ട്ടി​ൽ അ​റ​സ്റ്റി​ൽ
യുപി പോലീസിന്‍റെ കൈവശമുള്ളതു കാലഹരണപ്പെട്ട റൈഫിൾ
രണ്ടു കോടി രൂപയുടെ മയക്കുമരുന്നുമായി ചെന്നൈ സ്വദേശി പിടിയിൽ
ഒപിഎസ് വിമത എംഎൽഎ ആറുക്കുട്ടി കൂറുമാറി
ബേക്കറിയുടെ ചിമ്മിനി തകർന്ന് മൂന്നു പേർ മരിച്ചു
ചികിത്സാനിഷേധം; സിആർപിഎഫ് ജവാൻ മരിച്ചു
ഇറക്കുമതി കുറച്ച് യുദ്ധസാമഗ്രികൾ തദ്ദേശീയമായി നിർമിക്കുന്നു
അഹമ്മദ് പട്ടേൽ രാജ്യസഭാ സ്ഥാനാർഥി
ക്രൂഡ് ഓയിൽ മോഷ്ടിച്ച കേസിൽ 31 പേർ അറസ്റ്റിൽ
ജൂലൈയിൽ പാക് ആക്രമണത്തിൽ മരിച്ചത് 11 പേർ
പ്രവർത്തകരുടെ വികാരം വ്രണപ്പെടുത്തും: മൊയ്‌ലി
ആയുധബലമില്ല: യുദ്ധമുഖത്ത് ഇന്ത്യൻ സേന പതറുമെന്ന് സിഎജി
അ​ലം​ഭാ​വ​ത്തി​ൽ മു​ങ്ങി നാ​വി​ക​സേ​ന
ബിജെപിയിലെ കോഴവിവാദം: കേരള നേ​തൃ​ത്വ​ത്തെ നി​രീ​ക്ഷി​ക്കാ​ൻ കേ​ന്ദ്ര ഉ​പ​സ​മി​തി
നി​തീ​ഷ് -രാ​ഹു​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
ജിഎസ്ടിയിൽ കോംപോസിഷന് ഓഗസ്റ്റ് 16 വരെ അപേക്ഷ നൽകാം
സുനന്ദ പുഷ്കറിന്‍റെ മരണം: അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്നു ഡൽഹി പോലീസ്
രാഷ്‌ട്രപതിഭ​വ​നി​ൽ അ​ഴി​ച്ചുപ​ണി : സഞ്ജയ് കോഠാരി സെക്രട്ടറി, അശോക് മാലിക് പ്രസ് സെക്രട്ടറി
ഉഷ ശർമ എഎസ്ഐ ഡയ. ജനറൽ
എൻ.കെ. പ്രേമചന്ദ്രന് കളിമുറിയിൽ തെന്നി വീണു പരിക്ക്
പ്രണാബിന് പ്രൗഢോജ്വല യാത്രയയപ്പ്
സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾ ഗൗരവത്തോടെ കാണും: മുഖ്യമന്ത്രി
സിപിഎം പിബി ഇന്ന്
LATEST NEWS
മധ്യപ്രദേശ് സർക്കാർ മൂന്ന് വർഷംകൊണ്ട് പരസ്യത്തിനായി ചെലവിട്ട് 800കോടി
മ​യ​ക്കു​മ​രു​ന്നു കേ​സി​ലെ ചോ​ദ്യം ചെ​യ്യ​ലി​നെ​തി​രേ ന​ടി ചാ​ർ​മി കോ​ട​തി​യി​ൽ
ഇ​റാ​ക്കി​ൽ കാ​ണാ​താ​യ 39 ഇ​ന്ത്യ​ക്കാ​രെ​കു​റി​ച്ച് വി​വ​ര​മി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി
ന​ടി കാ​ജ​ൽ അ​ഗ​ർ​വാ​ളി​ന്‍റെ മാ​നേ​ജ​ർ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ൽ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.