പശുവിന്‍റെ പേരിൽ അക്രമങ്ങൾ നടപടിയെടുക്കേണ്ടത് സംസ്ഥാനങ്ങൾ: കേന്ദ്രം
പശുവിന്‍റെ പേരിൽ അക്രമങ്ങൾ നടപടിയെടുക്കേണ്ടത് സംസ്ഥാനങ്ങൾ: കേന്ദ്രം
Tuesday, July 18, 2017 12:30 PM IST
ന്യൂ​ഡ​ൽ​ഹി: പ​ശു സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​തു സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​ത്ത​രം കേ​സു​ക​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ ന്ന് ​കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ വ്യ​ക്ത​മാ​ക്കി.

പ​ശു​വി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന എ​ല്ലാ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ലും നി​ർ​ബ​ന്ധ​മാ​യും എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ട​ണ്ട്. കാ​ലി​ക്ക​ച്ച​വ​ട​ക്കാ​ർ, ബീ​ഫ് ക​ഴി​ക്കു​ന്ന​വ​ർ, മു​സ്ലിം​ക​ൾ, ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ൾ, ക്ഷീ​ര ക​ർ​ഷ​ക​ർ എ​ന്നി​വ​ർ​ക്ക് നേ​ർ​ക്കു​ണ്ടാ​കു​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾക്കാ​ണെ​ന്നാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ഹ​ൻ​സ് രാ​ജ് അ​ഹി​ർ പ​റ​ഞ്ഞ​ത്.


ഈ ​വി​ഷ​യ​ത്തി​ൽ കോ​ണ്‍ഗ്ര​സ് എം​പി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് എം​പി ക​ല്യാ​ണ്‍ ബാ​ന​ർ​ജി എ​ന്നി​വ​രു​ടെ ചോ​ദ്യ​ത്തി​ന് രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ൾ അ​റി​യി​ച്ച​ത്.

പ​ശു​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ഉ​ണ്ടാ​കു​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ നി​ർ​ബ​ന്ധ​മാ​യും എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് ഒ​രു കോ​പ്പി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ ന്നും ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ​ശു​വി​ന്‍റെ പേ​രി​ൽ അ​ക്ര​മ​ങ്ങ​ൾ അ​ഴി​ച്ചു​വി​ടു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഞാ​യ​റാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.