റബർ ബോർഡ് ആസ്ഥാനം മാറ്റില്ലെന്നു കേന്ദ്രമന്ത്രി
റബർ ബോർഡ് ആസ്ഥാനം മാറ്റില്ലെന്നു കേന്ദ്രമന്ത്രി
Tuesday, July 18, 2017 12:49 PM IST
ന്യൂ​ഡ​ൽ​ഹി: റ​ബ​ർ ബോ​ർ​ഡി​ന്‍റെ ആ​സ്ഥാ​നം കേ​ര​ള​ത്തി​ൽ നി​ന്നു മാ​റ്റി​ല്ലെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ലോ​ക്സ​ഭ​യെ അ​റി​യി​ച്ചു. ആന്‍റോ ആ​ന്‍റ​ണി, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി രേ​ഖാ​മൂ​ല​മാ​ണ് കേ​ന്ദ്ര​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചെ​ല​വു​ചു​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി റ​ബ​ർ ബോ​ർ​ഡി​ന്‍റെ കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 26 ഫീ​ൽ​ഡ് ഓ​ഫീ​സു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ക​യോ മ​റ്റ് ഫീ​ൽ​ഡ് ഓ​ഫീ​സു​ക​ളി​ലോ മേ​ഖ​ലാ കാ​ര്യാ​ല​യ​ങ്ങ​ളി​ലോ ല​യി​പ്പി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ ന്നും ​കേ​ന്ദ്ര​മ​ന്ത്രി അ​റി​യി​ച്ചു.

ഫീ​ൽ​ഡ് ഓ​ഫീ​സു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ചെ​ങ്കി​ലും അ​വ​യു​ടെ സേ​വ​നം അ​വ മു​ന്പ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ തു​ട​ർ​ന്നും ല​ഭി​ക്കും. കേ​ര​ള​ത്തി​ലെ 111 ഫീ​ൽ​ഡ് ഓ​ഫീ​സു​ക​ള​ട​ക്കം 157 ഓ​ഫീ​സു​ക​ളാ​ണ് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി റ​ബ​ർ ബോ​ർ​ഡി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ന​ഗ​ര​വ​ത്ക​ര​ണം മൂ​ലം റ​ബ​ർ​കൃ​ഷി ഗ​ണ്യ​മാ​യി ചു​രു​ങ്ങി​യ​തു​മൂ​ല​മാ​ണ് എ​റ​ണാ​കു​ള​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന റ​ബ​ർ ബോ​ർ​ഡി​ന്‍റെ മേ​ഖ​ലാ കാ​ര്യാ​ല​യം മൂ​വാ​റ്റു​പു​ഴ​യി​ലെ മേ​ഖ​ലാ കാ​ര്യാ​ല​യ​ത്തി​ൽ ല​യി​പ്പി​ച്ച​ത്. മേ​ഖ​ലാ കാ​ര്യാ​ല​യ​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യ കോ​ട്ട​യ​ത്തും കോ​ത​മം​ഗ​ല​ത്തും റ​ബ​ർ വി​ക​സ​ന കാ​ര്യാ​ല​യ​ങ്ങ​ൾ സ്ഥാ​പി​ച്ച​താ​യും കേ​ന്ദ്ര​മ​ന്ത്രി വി​ശ​ദ​മാ​ക്കി.


റ​ബ​ർ ബോ​ർ​ഡി​ന്‍റെ മേ​ഖ​ല ഓ​ഫീ​സു​ക​ൾ ഇ​ല്ലാ​താ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പി.​കെ. ശ്രീ​മ​തി ച​ട്ടം 377 പ്ര​കാ​രം ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.