പാക് ഷെല്ലിംഗിൽ രണ്ടു ജവാന്മാർക്കു വീരമൃത്യു
പാക് ഷെല്ലിംഗിൽ രണ്ടു ജവാന്മാർക്കു വീരമൃത്യു
Tuesday, July 18, 2017 12:49 PM IST
ശ്രീ​​​​​​ന​​​​​​ഗ​​​​​​ർ/​​ജ​​മ്മു: നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​രേ​​​​​​ഖ​​​​​​യി​​​​​​ൽ ഇ​​​ന്ന​​​ലെ ഇ​​ന്ത്യ​​ൻ സൈ​​നി​​ക​​പോ​​സ്റ്റു​​ക​​ൾ​​ക്കും ജ​​ന​​വാ​​സ​​കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്കും നേ​​ർ​​ക്ക് പാ​​​​​​ക് സൈ​​​​​​ന്യം ന​​​​​​ട​​​​​​ത്തി​​​​​​യ വെ​​​​​​ടി​​​​​​വ​​​​​​യ്പി​​​​​​ൽ ര​​ണ്ടു ജ​​​​​​വാ​​​​​​ന്മാ​​ർ​​ക്കു വീ​​ര​​മൃ​​ത്യു. നൗ​​ഷേ​​ര, നൗ​​ഗാം സെ​​ക്ട​​റു​​ക​​ളി​​ലാ​​ണു ജ​​വാ​​ന്മാ​​ർ കൊ​​ല​​പ്പെ​​ട്ട​​ത്. സി​​പ്പോ​​യി ജ​​സ്പ്രീ​​ത് സിം​​ഗ്(24) ആ​​ണു നൗ​​ഷേ​​ര​​യി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഭിം​​ബ​​ർ ഗാ​​ലി സെ​​ക്ട​​റി​​ൽ പാ​​ക് വെ​​ടി​​വ​​യ്പി​​ൽ ഒ​​രു ജ​​വാ​​നു പ​​രി​​ക്കേ​​റ്റു. പാ​​ക് ഷെ​​ല്ലിം​​ഗി​​നെ​​ത്തു​​ട​​ർ​​ന്ന് ര​​ജൗ​​രി ജി​​ല്ല​​യി​​ലെ ക​​ദാ​​ലി, സേ​​ഹ മേ​​ഖ​​ല​​ക​​ളി​​ലെ മൂ​​ന്നു സ്കൂ​​ളു​​ക​​ളി​​ൽ അ​​ക​​പ്പെ​​ട്ട 217 സ്കൂ​​ൾ​​കു​​ട്ടി​​ക​​ളെ സൈ​​ന്യം ര​​ക്ഷ​​പ്പെ​​ടു​​ത്തി.


ര​​ജൗ​​രി, പൂ​​ഞ്ച്, കു​​പ്‌​​വാ​​ര ജി​​ല്ല​​ക​​ളി​​ലെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ പാ​​ക് സൈ​​ന്യം ഇ​​ന്ന​​ലെ ആ​​ക്ര​​മ​​ണം ന​​ട​​ത്തി. ഇ​​ന്ത്യ​​ൻ സൈ​​ന്യം ശ​​ക്ത​​മാ​​യ തി​​രി​​ച്ച​​ടി ന​​ല്കി. ഇ​​​​തി​​​​നി​​​​ടെ, ഇ​​​​ന്ന​​​​ലെ പാ​​​​​​ക് അ​​​​ധീ​​​​ന കാ​​​​​​ഷ്മീ​​​​​​രി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള നു​​​​​​ഴ​​​​​​ഞ്ഞു​​​​​​ക​​​​​​യ​​​​​​റ്റ ശ്ര​​​​​​മം സൈ​​​​​​ന്യം പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ത്തി. നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​രേ​​​​​​ഖ​​​​​​യി​​​​​​ൽ ബ​​​​​​ന്ദി​​​​​​പോ​​​​​​റ​​​​​​യി​​​​​​ൽ നു​​​​​​ഴ​​​​​​ഞ്ഞു​​​​​​ക​​​​​​യ​​​​​​റാ​​​​​​ൻ ശ്ര​​​​​​മി​​​​​​ച്ച ഭീ​​​​​​ക​​​​​​ര​​​​​​രെ സൈ​​​​​​ന്യം വ​​​​​​ധി​​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.