പാക് ആക്രമണത്തിൽ പരിക്കേറ്റ സു​​ബേ​​ദാ​​ർ മരിച്ചു
Wednesday, July 19, 2017 12:48 PM IST
ജ​​​മ്മു: കാ​​ഷ്മീ​​രി​​ലെ നൗ​​ഷേ​​ര സെ​​ക്ട​​റി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ചൊ​​വ്വാ​​ഴ്ച ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ് ഉ​​ധം​​പു​​രി​​ലെ സൈ​​നി​​ക ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന സു​​ബേ​​ദാ​​ർ ഇ​​ന്ന​​ലെ മ​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങി. സു​​ബേ​​ദാ​​ർ ശ​​ശി​​കു​​മാ​​ർ ആ​​ണു വീ​​ര​​മൃ​​ത്യു വ​​രി​​ച്ച​​ത്. ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശി​​ലെ ഗാ​​ലോ​​ൺ സ്വ​​ദേ​​ശി​​യാ​​ണ് ഇ​​ദ്ദേ​​ഹം.

ഇ​​ന്ന​​ലെ നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കും സൈ​​​നി​​​ക​​​പോ​​​സ്റ്റു​​​ക​​​ൾ​​​ക്കും നേ​​​ർ​​​ക്ക് പാ​​​ക്കി​​​സ്ഥാ​​​ൻ ന​​​ട​​​ത്തി​​​യ ഷെ​​​ല്ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​നു പ​​​രി​​​ക്കേ​​​റ്റു. നൗ​​​ഷേ​​​ര , ബാ​​​ലാ​​​കോ​​​ട്ട്, ധാ​​​ർ, ലം​​​ബി​​​ബാ​​​രി, രാ​​​ജ​​​ധാ​​​നി​​​സ മാ​​​ൻ​​​കോ​​​ട്ട്സ സാ​​​ൻ​​​ദോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു പാ​​​ക് ആ​​​ക്ര​​​മ​​​ണം. സാ​​​ൻ​​​ദോ​​​ടി​​​ൽ റാ​​​സ എ​​​ന്ന​​​യാ​​​ൾ​​​ക്കാ​​​ണു ഷെ​​​ല്ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ​​​ത്. ക​​ഴി​​ഞ്ഞ 24 മ​​ണി​​ക്കൂ​​റി​​നി​​ടെ എ​​ട്ടു ത​​വ​​ണ പാ​​ക്കി​​സ്ഥാ​​ൻ വെ​​ടി​​നി​​ർ​​ത്ത​​ൽ ക​​രാ​​ർ ലം​​ഘി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.