രാജിതീരുമാനം മായാവതി പുനഃപരിശോധിക്കണമെന്ന് പി.ജെ. കുര്യൻ
രാജിതീരുമാനം മായാവതി പുനഃപരിശോധിക്കണമെന്ന്  പി.ജെ. കുര്യൻ
Wednesday, July 19, 2017 1:12 PM IST
ന്യൂ​ഡ​ൽ​ഹി: ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി രാ​ജി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ കു​ര്യ​ൻ. പ​ശു സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചു രാ​ജ്യ​സ​ഭ​യി​ൽ ന​ട​ന്ന ച​ർ​ച്ച​ക്കി​ട​യി​ലാ​ണ് മാ​യാ​വ​തി രാ​ജി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഉ​പാ​ധ്യ​ക്ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ച ബി​എ​സ്പി നേ​താ​വ് സ​തീ​ഷ് ച​ന്ദ്ര മി​ശ്ര ഭ​ര​ണ​പ​ക്ഷം ഈ ​വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തി​രു​ന്ന​തുകൊ​ണ്ടാ​ണ് മാ​യാ​വ​തി രാ​ജി​ക്കൊ​രു​ങ്ങി​യ​തെ​ന്നു വ്യ​ക്ത​മാ​ക്കി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് സ​ഭ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചു പി.​ജെ കു​ര്യ​ൻ വി​ശ​ദീ​ക​രി​ച്ച​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദി​നെ മ​റി​ക​ട​ന്നാ​ണു താ​ൻ മാ​യാ​വ​തി​ക്ക് സം​സാ​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യ​തെ​ന്ന് ഉ​പാ​ധ്യ​ക്ഷ​ൻ വ്യ​ക്ത​മാ​ക്കി. ഇ​ത് ആ​ശ​യ വി​നി​യ​മ​ത്തി​ൽ വ​ന്ന ഒ​രു കു​ഴ​പ്പ​മാ​ണ്. മാ​യാ​വ​തി​യു​ടെ രാ​ജി തീ​രു​മാ​നം പു​നഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കു​ര്യ​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.