പ്രധാനമന്ത്രിയുടെ അഭിനന്ദനം
പ്രധാനമന്ത്രിയുടെ അഭിനന്ദനം
Thursday, July 20, 2017 1:18 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌ട്രപ​തി തെ​ര​ഞ്ഞ​ടു​പ്പി​ൽ വ​ൻ വി​ജ​യം നേ​ടി​യ രാം​നാ​ഥ് കോ​വി​ന്ദി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​ത്യേ​ക അ​ഭി​ന​ന്ദ​ന​വും പ്ര​ശം​സ​ക​ളും. ഇ​രു​പ​തു വ​ർ​ഷ​മാ​യി അ​ടു​ത്ത​റി​യു​ന്ന കോ​വി​ന്ദു​മാ​യി കൂ​ടു​ത​ൽ അ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വ​സ​രം കി​ട്ടി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് കോ​വി​ന്ദി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം നി​ൽ​ക്കു​ന്ന പ​ഴ​യ ഫോ​ട്ടോ സ​ഹി​തം മോ​ദി ട്വി​റ്റ​റി​ൽ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യു​ടെ രാ​ഷ്‌ട്രപ​തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കോ​വി​ന്ദ്ജി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ഫ​ല​സ​മൃ​ദ്ധ​വും പ്ര​ചോ​ദി​പ്പി​ക്കു​ന്ന​തു​മാ​യ ഉ​ദ്യോ​ഗ കാ​ലാ​വ​ധി​ക്ക് എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ന്നു എ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ. ഒ​പ്പം എം​പി​മാ​രും, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളും കോ​വി​ന്ദി​ന് ന​ൽ​കി​യ വി​ശാ​ല​മാ​യ പി​ന്തു​ണ​യി​ൽ സ​ന്തോ​ഷി​ക്കു​ന്നു. ഇ​ല​ക്‌ട​റ​ൽ കോ​ള​ജി​ലെ അം​ഗ​ങ്ങ​ളോ​ടു ന​ന്ദി അ​റി​യി​ക്കു​ന്നു.


ജ​നാ​ധി​പ​ത്യ ധ​ർ​മ​ചി​ന്ത​യു​ടെ​യും നാ​മൊ​ക്കെ അ​ഭി​മാ​നി​ക്കു​ന്ന മൂ​ല്യ​ങ്ങ​ളു​ടെ​യും അ​ന്തഃ​സ​ത്ത ഉ​ൾ​ക്കൊ​ണ്ട് പ്ര​ചാ​ര​ണം ന​ട​ത്തി​യ മീ​രാ കു​മാ​റി​നെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്ന് മോ​ദി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.