പ്രവാസി വോട്ട്: നിയമ ഭേദഗതി കൊണ്ടുവരാമെന്നു കേന്ദ്രസർക്കാർ
പ്രവാസി വോട്ട്: നിയമ ഭേദഗതി കൊണ്ടുവരാമെന്നു കേന്ദ്രസർക്കാർ
Friday, July 21, 2017 1:29 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​വാ​സി വോ​ട്ട​വ​കാ​ശം ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രാ​മെ​ന്നു കേ​ന്ദ്രസ​ർ​ക്കാ​ർ സു​പ്രീംകോ​ട​തി​യെ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ സ​മി​തി​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു.

ഇ​ക്കാ​ര്യം അം​ഗീ​ക​രി​ച്ച ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്. ഖെ​ഹാ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, ഭേ​ദ​ഗ​തി നി​യ​മ ബി​ൽ എ​ത്ര സ​മ​യ​ത്തി​നു​ള്ളി​ൽ രൂ​പീ​ക​രി​ക്കാ​മെ​ന്നു ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്നു സ​ർ​ക്കാ​രി​നോ​ടു നി​ർ​ദേ​ശി​ച്ചു. പ്ര​വാ​സി വോ​ട്ട​വ​കാ​ശം ന​ട​പ്പാ​ക്കാ​ൻ ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​മാ​ണോ ച​ട്ട​ങ്ങ​ളാ​ണോ ഭേ​ദ​ഗ​തി ചെ​യ്യേ​ണ്ട​തെ​ന്ന് അ​റി​യി​ക്കാ​ൻ ക​ഴി​ഞ്ഞാ​ഴ്ച സു​പ്രീംകോ​ട​തി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.


പ്ര​വാ​സി​ക​ൾ​ക്ക് ത​ങ്ങ​ൾ​ ആയിരിക്കുന്ന സ്ഥ​ല​ത്തുനി​ന്നു വോ​ട്ട് ചെ​യ്യാ​വു​ന്ന വി​ധ​ത്തി​ൽ ഇ-​ബാ​ല​റ്റ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​റി​യി​ച്ചി​രു​ന്നു. പ്ര​വാ​സി വോ​ട്ട​വ​കാ​ശം ന​ട​പ്പി​ലാ​ക്കി​യി​രു​ന്നെ​ങ്കി​ലും പ്ര​വാ​സി വോ​ട്ട​ർ​മാ​ർ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലു​ണ്ടെങ്കി​ലേ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കാ​നാ​കു​മാ​യി​രു​ന്നു​ള്ളൂ.
മ​ല​യാ​ളി പ്ര​വാ​സി​യാ​യ വി.​പി. ഷം​സീ​റും ബ്രി​ട്ട​ൻ ആ​സ്ഥാ​ന​മാ​യു​ള്ള പ്ര​വാ​സി സം​ഘ​ട​ന​യു​ടെ ചെ​യ​ർ​മാ​ൻ ന​ഗേ​ന്ദ​ർ ചി​ന്ദ​വും ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.