രാഷ്‌ട്രപതിഭ​വ​നി​ൽ അ​ഴി​ച്ചുപ​ണി : സഞ്ജയ് കോഠാരി സെക്രട്ടറി, അശോക് മാലിക് പ്രസ് സെക്രട്ടറി
Saturday, July 22, 2017 12:54 PM IST
ന്യൂ​ഡ​ൽ​ഹി: നിയുക്ത രാഷ്‌ട്രപതി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി സ​ഞ്ജ​യ് കോ​ഠാരി​യെ നി​യ​മി​ച്ചു. ഇ​തു​ൾ​പ്പ​ടെ രാഷ്‌ട്രപതി ഭ​വ​നി​ൽ ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി നടത്തി. പ​ബ്ലി​ക് എ​ന്‍റ​ർ​പ്രൈ​സ​സ് സെ​ല​ക്‌ഷ ൻ ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി​രു​ന്നു കോ​ഠാ​രി. മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ അ​ശോ​ക് മാലിക് ആ​ണ് രാംനാ​ഥ് കോ​വി​ന്ദി​ന്‍റെ മാ​ധ്യ​മ സെ​ക്ര​ട്ട​റി.

ഗു​ജ​റാ​ത്ത് കേ​ഡ​ർ ഫോ​റ​സ്റ്റ് സ​ർ​വീ​സ് ഓ​ഫീ​സ​ർ ഭ​ര​ത് ലാ​ൽ ആ​ണ് നി​യു​ക്ത രാ​ഷ​്ട്ര​പ​തി​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി. ഹ​രി​യാ​ന കേ​ഡ​റി​ലു​ള്ള 1978 ബാ​ച്ച് ഐ​എ​എ​സ് ഓ​ഫീ​സ​റാ​ണ് സ​ഞ്ജ​യ് കോ​ഠാ​രി. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ലാ​ണു പ​ഴ്​സ​ണേ​ൽ ആൻഡ് ട്രെ​യി​നിം​ഗ് വ​കു​പ്പു സെ​ക്ര​ട്ട​റി​യാ​യി വി​ര​മി​ച്ച​ത്. 2016 ന​വം​ബ​റി​ൽ പ​ബ്ലി​ക് എ​ന്‍റർപ്രൈ​സ​സ് സെ​ല​ക്‌ഷൻ ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി നി​യ​മി​ത​നാ​യി.


രാഷ്‌ട്രപതിയു​ടെ പ്ര​സ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു വേ​ണു രാ​ജാ​മ​ണി നെ​ത​ർ​ല​ൻ​ഡ്സ് അം​ബാ​സഡ​റാ​യി ചു​മ​ത​ല​യേ​റ്റു ക​ഴി​ഞ്ഞ മാ​സം പോ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക​ര​ക്കാ​ര​നാ​യാ​ണ് അ​ശോ​ക് മാ​ലി​ക്കി​ന്‍റെ നി​യ​മ​നം. റി​ല​യ​ൻ​സി​നു കീ​ഴി​ലു​ള്ള ഒ​ബ്സ​ർ​വ​ർ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ന്‍റെ മു​ൻ മേ​ധാ​വി​യാ​യി​രു​ന്ന അ​ശോ​ക് മാ​ലി​ക് പ്ര​മു​ഖ കോ​ള​മി​സ്റ്റ് കൂ​ടി​യാ​ണ്. ടൈം​സ് ഓ​ഫ് ഇ​ന്ത്യ, ഇ​ന്ത്യാ ടു​ഡേ, ടെ​ല​ഗ്രാ​ഫ്, ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി​നോ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.