യെ​ച്ചൂ​രി​യെ വീണ്ടും രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മത്സരിപ്പിക്കേണ്ടെന്നു പിബി
യെ​ച്ചൂ​രി​യെ വീണ്ടും രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മത്സരിപ്പിക്കേണ്ടെന്നു പിബി
Sunday, July 23, 2017 12:03 PM IST
ന്യൂ​​ഡ​​ല്‍​ഹി: പാ​​ർ​​ട്ടി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സീ​​താ​​റാം യെ​​ച്ചൂ​​രി​​യെ വീ​​ണ്ടും രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്ക് മ​ത്സ​രി​പ്പി​ക്കേ​​ണ്ട​​തി​​ല്ലെ​​ന്ന് സി​​പി​​എം പോ​ളി​റ്റ് ബ്യൂ​റോ. തീ​​രു​​മാ​​ന​​മെ​​ടു​​ത്തു. ഇ​​ക്കാ​​ര്യം നാ​​ളെ കേ​​ന്ദ്ര​​ക​​മ്മി​​റ്റി​​യി​​ല്‍ റി​​പ്പോ​​ര്‍​ട്ട് ചെ​​യ്യും. ഓ​ഗ​സ്റ്റ് 18 ന് ​​ആ​​ണ് രാ​​ജ്യ​​സ​​ഭ​​യി​​ലെ യെ​​ച്ചൂ​​രി​​യു​​ടെ കാ​​ലാ​​വ​​ധി തീ​​രു​​ന്ന​​ത്. ബം​ഗാ​ളി​ൽ ആ​റ് സീ​റ്റു​ക​ളി​ൽ അ​ഞ്ചെ​ണ്ണ​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നു വി​ജ​യി​ക്കാ​നാ​കും. ശേ​ഷി​ക്കു​ന്ന ഒ​രു സീ​റ്റി​ൽ യെ​ച്ചൂ​രി മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ പി​ന്തു​ണ​യ്ക്കാ​മെ​ന്നാ​ണു കോ​ൺ​ഗ്ര​സ് നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.


യെ​​ച്ചൂ​​രി​​യെ വീ​​ണ്ടും മ​​ത്സ​​രി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​ണു ബം​​ഗാ​​ള്‍ ഘ​​ട​​ക​​ത്തി​​ന്‍റെ നി​​ല​​പാ​​ട്. എ​​ന്നാ​​ൽ കോ​​ൺ​​ഗ്ര​​സി​​ന്‍റെ പി​​ന്തു​​ണ​​യോ​​ടെ മാ​​ത്ര​​മേ യെ​​ച്ചൂ​​രി​​ക്ക് ജ​​യി​​ക്കാ​​ൻ സാ​​ധി​​ക്കൂ. കോ​​ൺ​​ഗ്ര​​സി​​ന്‍റെ പി​​ന്തു​​ണ സ്വീ​​ക​​രി​​ക്കു​​ന്ന​​ത് തെ​​റ്റാ​​യ സ​​ന്ദേ​​ശ​​ത്തി​​ന് ഇ​​ട​​യാ​​ക്കു​​മെ​​ന്ന് ക​​ണ്ടാ​​ണ് യെ​​ച്ചൂ​​രി​​യെ മ​​ത്സ​​രി​​പ്പി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്ന് പോ​​ളി​​റ്റ് ബ്യൂ​​റോ തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.