നീറ്റ് പരീക്ഷ : അടുത്ത വർഷം മുതൽ എല്ലാ ഭാഷയിലും ഒരേ ചോദ്യപേപ്പർ
നീറ്റ് പരീക്ഷ : അടുത്ത വർഷം മുതൽ എല്ലാ ഭാഷയിലും ഒരേ ചോദ്യപേപ്പർ
Sunday, July 23, 2017 12:03 PM IST
ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ഏ​കീ​കൃ​ത പ​രീ​ക്ഷ​യാ​യ നീ​റ്റി​ൽ അ​ടു​ത്ത വ​ർ​ഷം മു​ത​ൽ എ​ല്ലാ ഭാ​ഷ​യി​ലും ഒ​രേ ചോ​ദ്യ​പേ​പ്പ​ർ ല​ഭ്യ​മാ​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇം​ഗ്ലീ​ഷി​ൽ ത​യാ​റാ​ക്കു​ന്ന ചോ​ദ്യ​പേ​പ്പ​റി​ന്‍റെ ത​ർ​ജ​മ​യാ​യി​രി​ക്കും മ​റ്റു ഭാ​ഷ​ക​ളി​ൽ ല​ഭ്യ​മാ​ക്കു​ക​യെ​ന്നും കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ അ​റി​യി​ച്ചു. ഈ ​വ​ർ​ഷം ന​ട​ത്തി​യ പ​രീ​ക്ഷ​യി​ൽ ഇം​ഗ്ലീ​ഷ്, ഹി​ന്ദി ചോ​ദ്യ​പേ​പ്പ​റു​ക​ളേക്കാ​ൾ പ്ര​യാ​സ​ക​ര​മാ​യിരു ന്നു പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലേതെ ന്ന പ​രാ​തിയു‌ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലെ ചോ​ദ്യ​പേ​പ്പ​റു​ക​ൾ സി​ബി​എ​സ്ഇ ത​യാ​റാ​ക്കി​യ​തു മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ചോ​ദ്യം ചെ​യ്തി​രു​ന്നു. പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​തും താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞി​രു​ന്നു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി പ്ര​ത്യേ​കം ചോ​ദ്യ​പേ​പ്പ​റു​ക​ൾ ത​യാ​റാ​ക്കു​ന്ന​തെ​ന്ന സി​ബി​എ​സ്ഇ​യു​ടെ നി​ല​പാ​ട് ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.


ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​യ പി​ശ​കു​ക​ൾ തി​രു​ത്താ​മെ​ന്ന് സു​പ്രീം കോ​ട​തി​യി​ൽ ഉ​റ​പ്പ് ന​ൽ​കി​യ​തി​നു ശേ​ഷ​മാ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ ​നീ​ക്കിയ​തും ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ​തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.