ലൈംഗികാതിക്രമങ്ങൾക്കെതിരേ പരാതിപ്പെടാൻ കേന്ദ്ര ജീവനക്കാരികൾക്കു വെബ് പോർട്ടൽ
Monday, July 24, 2017 12:35 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ജോ​​​ലി​​​സ്ഥ​​​ല​​​ത്ത് ലൈം​​​ഗി​​​ക അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്കു വി​​​ധേ​​​യ​​​രാ​​​വു​​​ന്ന കേ​​​ന്ദ്ര ജീ​​​വ​​​ന​​​ക്കാ​​​രി​​​ക​​​ൾ​​​ക്കു പ​​​രാ​​​തി​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ പു​​​തി​​​യ വെ​​​ബ്പോ​​​ർ​​​ട്ട​​​ലു​​​മാ​​​യി വ​​​നി​​​ത-​​​ശി​​​ശു ക്ഷേ​​​മ വി​​​ക​​​സ​​​ന മ​​​ന്ത്രാ​​​ല​​​യം. കേ​​​ന്ദ്ര​​മ​​​ന്ത്രി മേ​​​ന​​​ക ഗാ​​​ന്ധി​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ഷീ-​​​ബോ​​​ക്സ് (സെ​​​ക്‌​​​ഷ്വ​​​ൽ ഹ​​​രാ​​​സ്മെ​​​ന്‍റ് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ബോ​​​ക്സ്) എ​​​ന്നാ​​​ണ് വെ​​​ബ്പോ​​​ർ​​​ട്ട​​​ലി​​​നു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന പേ​​​ര്.

ഏ​​​തെ​​​ങ്കി​​​ലും വ​​​നി​​​താ ജീ​​​വ​​​ന​​​ക്കാ​​​രി ഷീ-​​​ബോ​​​ക്സി​​​ൽ പ​​​രാ​​​തി സ​​​മ​​​ർ​​​പ്പി​​​ച്ചാ​​​ൽ ആ ​​​പ​​​രാ​​​തി പ​​​രാ​​​തി​​​ക്കാ​​​രി ജോ​​​ലി​​ചെ​​​യ്യു​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ലെ പ​​​രാ​​​തിപ​​​രി​​​ഹാ​​​ര സെ​​​ല്ലി​​​ലേ​​​ക്കു ചെ​​​ല്ലും. ഒ​​​രു പ​​​രാ​​​തി ല​​​ഭി​​​ച്ചാ​​​ൽ അ​​​തി​​​ന്മേൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ഉ​​​ട​​​ൻ​​ത​​​ന്നെ ന​​​ട​​​പ​​​ടി​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​താ​​​ണ്. അ​​​ത് ന​​​ട​​​ക്കാ​​​തി​​​രു​​​ന്നാ​​​ൽ പ​​​രാ​​​തി അ​​​ടു​​​ത്ത മേ​​​ല​​​ധി​​​കാ​​​രി​​​യു​​​ടെ പ​​​ക്ക​​​ലേ​​​ക്കു ഫോ​​​ർ​​​വേ​​​​​​ഡ് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന വി​​​ധ​​​മാ​​​ണ് പോ​​​ർ​​​ട്ട​​​ൽ നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​ലൂ​​​ടെ പ​​​രാ​​​തി​​​യി​​​ൽ അ​​​തി​​​വേ​​​ഗം തീ​​​ർ​​​പ്പു ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.