വെങ്കയ്യയ്ക്ക് എതിരേ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്
വെങ്കയ്യയ്ക്ക് എതിരേ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്
Monday, July 24, 2017 1:03 PM IST
ന്യൂ​ഡ​ൽ​ഹി: എ​ൻ​ഡി​എയുടെ ഉ​പ​രാഷ്‌ട്രപ​തി​ സ്ഥാനാർഥിയും മുൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വും കു​ടും​ബ​വും ഭൂ​മി ഇ​ട​പാ​ടി​ൽ ക്ര​മ​ക്കേ​ടു ന​ട​ത്തി​യെ​ന്ന് കോ​ണ്‍ഗ്ര​സ്. എ​ല്ലാ വി​ഷ​യ​ത്തി​ലും സു​താ​ര്യ​ത വേ​ണ​മെ​ന്നു പ​റ​യു​ന്ന വെ​ങ്ക​യ്യ നാ​യി​ഡു ഈ ​വി​ഷ​യ​ത്തി​ൽ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് ജ​യ​റാം ര​മേ​ശ് ആ​വ​ശ്യ​പ്പെ​ട്ടു.


ആ​ന്ധ്ര​പ്ര​ദേ​ശി​ലെ നെ​ല്ലൂ​രി​ൽ ഭൂ​ര​ഹി​ത​രാ​യ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട ഭൂ​മി വെ​ങ്ക​യ്യ​യും കു​ടും​ബ​വും ത​ട്ടി​യെ​ടു​ത്തു​വെ​ന്നും പി​ന്നീ​ട് പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​പ്പോ​ൾ തി​രി​ച്ചു ന​ൽ​കേ​ണ്ടിവ​ന്നു​വെ​ന്നും ജ​യ​റാം ര​മേ​ശ് ആ​രോ​പി​ച്ചു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ നേ​ര​ത്തെ മ​റു​പ​ടി ന​ൽ​കി​യ​താ​ണെ​ന്നാ​ണ് വെ​ങ്ക​യ്യ നാ​യി​ഡു വ്യ​ക്ത​മാ​ക്കി​യ​ത്. ഈ ​വി​ഷ​യ​ത്തി​ൽ ചി​ല​ർ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും കോ​ട​തി ഇ​ത് ത​ള്ളി​ക്ക​ള​യു​ക​യും ചെ​യ്ത​താ​ണെ​ന്നും നാ​യി​ഡു പ​റ​ഞ്ഞു. ആ​രോ​പ​ണം അ​ടി​സ്ഥാ​നര​ഹി​ത​മാ​ണെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി അ​ന​ന്ദ്കു​മാ​റും പ​റ​ഞ്ഞു.


തെ​ലു​ങ്കാ​ന സ​ർ​ക്കാ​ർ ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കാ​തെ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി വെ​ങ്ക​യ്യ​യു​ടെ മ​ക​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​നും തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ന്‍റെ സ്ഥാ​പ​ന​ത്തി​നും 271 കോ​ടി രൂ​പ​യു​ടെ ഓ​ർ​ഡ​ർ ന​ൽ​കി​യെ​ന്നും ജ​യ​റാം ര​മേ​ശ് ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.