ശാസ്ത്രപ്രതിഭ പ്രഫ. യശ്പാൽ വിടവാങ്ങി
ശാസ്ത്രപ്രതിഭ  പ്രഫ. യശ്പാൽ വിടവാങ്ങി
Tuesday, July 25, 2017 1:24 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തി​​​നു ശാ​​​സ്ത്ര​​​ബോ​​​ധം പ​​​ക​​​ർ​​​ന്നു ന​​​ല്കു​​​ന്ന​​​തി​​​ൽ മു​​​ന്നി​​​ൽ നി​​​ന്ന പ്ര​​​മു​​​ഖ ശാ​​​സ്ത്ര​​​ജ്ഞ​​​ൻ പ​​ദ്മ​​​വി​​​ഭൂ​​​ഷ​​​ൺ പ്ര​​​ഫ. യ​​​ശ്പാ​​​ൽ(90) അ​​​ന്ത​​​രി​​​ച്ചു. നോ​​​യി​​​ഡ​​​യി​​​ലെ മാ​​​ക്സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി എ​​​ട്ടി​​​നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. പ്രാ​​​യാ​​​ധി​​​ക്യം​​​ മൂ​​​ല​​​മു​​​ള്ള അ​​​സു​​​ഖ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മെ​​​ന്ന് മ​​​ക​​​നും ശാ​​​സ്ത്ര​​​സാ​​ങ്കേ​​​തി​​​ക മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ശാ​​​സ്ത്ര​​​ജ്ഞ​​​നു​​​മാ​​​യ രാ​​​ഹു​​​ൽ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു.

കോ​​​സ്മി​​​ക് വി​​​ക​​​ര​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യ പ​​​ഠ​​​നം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള പ്ര​​​ഫ. യ​​​ശ്പാ​​​ൽ ദൂ​​​ര​​​ദ​​​ർ​​​ശ​​​നി​​​ലെ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലൂ​​​ടെ​​​യ​​​ട​​​ക്കം വി​​​ദ്യാ​​​ർ​​​ഥി​​ക​​​ൾ​​​ക്കു ശാ​​​സ്ത്ര​​​ബോ​​​ധം പ​​​ക​​​ർ​​​ന്നു​​ന​​​ല്കാ​​​ൻ മു​​​ൻ​​​കൈ​​യെ​​​ടു​​​ത്തി​​​രു​​​ന്നു. ടാ​​​റ്റ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫ​​​ണ്ട​​​മെ​​​ന്‍റ​​​ൽ റി​​​സേ​​​ർ​​​ച്ചി​​​ലാ​​​ണ് ഇ​​ദ്ദേ​​ഹം​​ജോ​​​ലി ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഗ്രാ​​​​ന്‍റ്സ് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ സ്ഥാ​​​നം വ​​​ഹി​​​ച്ചി​​​രു​​​ന്നു.


യ​​​ശ്പാ​​​ലി​​​ന്‍റെ വി​​​യോ​​​ഗ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ദുഃ​​​ഖം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. അ​​​സാ​​​മാ​​ന്യ​​​പ്ര​​​തി​​​ഭ​​​യെ​​​യും അ​​​ക്ക​​ഡേ​​​മി​​​ഷ​​​നെ​​​യു​​​മാ​​​ണു ന​​​മു​​​ക്കു ന​​​ഷ്ട​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന​​​തെ​​​ന്നും മോ​​​ദി ട്വി​​​റ്റ​​​റി​​​ൽ ന​​​ല്കി​​​യ അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ കു​​​റി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.