ബിജെപി എംപി മാപ്പു പറഞ്ഞു
ബിജെപി എംപി  മാപ്പു പറഞ്ഞു
Wednesday, July 26, 2017 12:59 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ൽ കോ​ണ്‍ഗ്ര​സുകാരുടെ പ്ര​തി​ഷേ​ധം മൊ​ബൈ​ൽ ഫോ​ണ്‍ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ ബി​ജെ​പിയിലെ അ​നു​രാ​ഗ് സിം​ഗ് ഠാ​ക്കൂ​ർ മാ​പ്പു പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കെ​ങ്കി​ലും പ​രാ​തി​യു​ണ്ടെ​ങ്കി​ൽ താ​ൻ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് ഠാക്കൂർ പ​റ​ഞ്ഞ​ത്.

എം​പി​മാ​ർ ന​ടു​ത്ത​ള​ത്തി​ൽ ഇ​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച ​ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യെ​ന്നാ​ണ് പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. കോ​ണ്‍ഗ്ര​സി​നൊ​പ്പം ഇ​ത​ര പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും ഠാക്കൂർ മാ​പ്പു പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.


വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ എം​പി മാ​പ്പു പ​റ​യ​ണ​മെ​ന്നു സ്പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വം ത​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​രു​ന്നി​ല്ലെ​ന്നും സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്നാ​ണ് ഠാക്കൂർ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു മാ​പ്പു പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.