തെളിവില്ലാതെ ഇന്ത്യക്കാർ മരിച്ചെന്നു പറയുന്നതു പാപം: സുഷമ സ്വരാജ്
തെളിവില്ലാതെ ഇന്ത്യക്കാർ മരിച്ചെന്നു പറയുന്നതു പാപം: സുഷമ സ്വരാജ്
Wednesday, July 26, 2017 1:16 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​റാ​​​ക്കി​​​ലെ മൊ​​​സൂ​​​ളി​​​ൽ മൂ​​​ന്നു​​​വ​​​ർ​​​ഷം​​​മു​​​ന്പ് ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി ത​​​ട​​​ങ്ക​​​ലി​​​ൽ പാ​​​ർ​​​പ്പി​​​ച്ച 39 പേ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്നു തെ​​​ളി​​​വി​​​ല്ലാ​​​തെ പ​​​റ​​​യു​​​ന്ന​​​തു പാ​​​പ​​​മാ​​​ണെ​​​ന്നു വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജ്. ലോ​​​ക്സ​​​ഭ​​​യി​​​ൽ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു സു​​​ഷ​​​മ.

ഇ​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ തു​​​ട​​​രു​​​മെ​​​ന്നും സു​​​ഷ​​​മ പ​​​റ​​​ഞ്ഞു. വി​​​യ​​​റ്റ്നാം യു​​​ദ്ധ​​​ത്തി​​​ൽ കാ​​​ണാ​​​താ​​​യ സൈ​​​നി​​​ക​​​ർ​​​ക്കു​​​വേ​​​ണ്ടി രാ​​​ജ്യം കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ, ര​​​ണ്ടാം ലോ​​​ക​​​മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​ൽ കാ​​​ണാ​​​താ​​​യ​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി അ​​​മേ​​​രി​​​ക്ക കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ​​​യാ​​​ണി​​​ത്. ഇ​​റാ​​ക്കി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഇ​​​ബ്രാ​​​ഹിം അ​​​ൽ ജാ​​​ഫ​​​രി ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​യ വേ​​​ള​​​യി​​​ലാ​​​ണ് ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ 39 ഇ​​​ന്ത്യ​​​ക്കാ​​​ർ ജീ​​​വ​​​നോ​​​ടെ​​​യു​​​ണ്ടോ മ​​​രി​​​ച്ചോ എ​​​ന്നു തെ​​​ളി​​​വി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ​​​ത്. ഇ​​​വ​​​രെ പാ​​​ർ​​​പ്പി​​​ച്ച ബാ​​​ദു​​​ഷി​​​ലെ ജ​​​യി​​​ൽ ഐ​​​എ​​​സ് ത​​​ക​​​ർ​​​ത്തു​​​വെ​​​ന്നും ജാ​​​ഫ​​​രി പ​​​റ​​​ഞ്ഞി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.