ജ. ദീപക് മിശ്ര ചീഫ് ജസ്റ്റീസാകും
ജ. ദീപക് മിശ്ര  ചീഫ് ജസ്റ്റീസാകും
Thursday, July 27, 2017 12:33 PM IST
ന്യൂ​ഡ​ൽ​ഹി: ചീ​ഫ് ജ​സ്റ്റീ​സ് ഓ​ഫ് ഇ​ന്ത്യ ആ​യി നി​യ​മി​ക്കാ​ൻ ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യു​ടെ പേ​ര് വി​ര​മി​ക്കു​ന്ന ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്.​ ഖെ​ഹാ​ർ ശി​പാ​ർ​ശ ചെ​യ്തു. ഓ​ഗ​സ്റ്റ് 27-നാ​ണ് ജ. ​ഖെ​ഹാ​ർ വി​ര​മി​ക്കു​ന്ന​ത്. ഒ​ഡീ​ഷ​യി​ൽ​നി​ന്നു​ള്ള ജ​സ്റ്റീ​സ് മി​ശ്ര​യ്ക്ക് അ​ടു​ത്ത​വ​ർ​ഷം ഒ​ക്‌‌​ടോ​ബ​ർ ര​ണ്ടു​വ​രെ കാ​ലാ​വ​ധി​യു​ണ്ടാ​കും. മും​ബൈ സ്ഫോ​ട​ന​പ​ര​ന്പ​ര കേ​സി​ൽ യാ​ക്കൂ​ബ് മേ​മ​ന്‍റെ വ​ധ​ശി​ക്ഷ​യും നി​ർ​ഭ​യ കേ​സി​ലെ പ്ര​തി​ക​ളു​ടെ ശി​ക്ഷ​യും ശ​രി​വ​ച്ച​ത് ഇ​ദ്ദേ​ഹം ന​യി​ച്ച ബെ​ഞ്ചു​ക​ളാ​ണ്. ക്രി​മി​ന​ൽ അ​പ​കീ​ർ​ത്തി കേ​സു​ക​ൾ സം​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലു​ള്ള 499, 500 വ​കു​പ്പു​ക​ൾ ശ​രി​വ​ച്ച വി​ധി​യും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബെ​ഞ്ചി​ൽ​നി​ന്നു​ണ്ടാ​യ​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.