നിതീഷിനൊപ്പമില്ലെന്നു വീരേന്ദ്രകുമാർ
നിതീഷിനൊപ്പമില്ലെന്നു വീരേന്ദ്രകുമാർ
Thursday, July 27, 2017 1:11 PM IST
ന്യൂ​ഡ​ൽ​ഹി: എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​കാ​നു​ള്ള നി​തീ​ഷ് കു​മാ​റി​ന്‍റെ തീ​രു​മാ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ജെ​ഡി​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എം.​പി. വീ​രേ​ന്ദ്ര കു​മാ​ർ. അ​തി​ന് എ​ന്തു വി​ല കൊ​ടു​ക്കേ​ണ്ടിവ​ന്നാ​ലും അ​തു ക​ണ​ക്കാ​ക്കി​ല്ലെ​ന്നും രാ​ജ്യ​സ​ഭാം​ഗം കൂ​ടി​യാ​യ അദ്ദേഹം പ​റ​ഞ്ഞു.

ഇ​ക്കാ​ര്യം പാ​ർ​ട്ടി നേ​താ​വ് ശ​ര​ദ് യാ​ദ​വി​നെ​ക്ക​ണ്ട് അ​റി​യി​ച്ചു. നിതീഷിനെതിരേ എ​ല്ലാ എം​പി​മാ​രും നേ​താ​ക്ക​ളും നിൽക്കണ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യും വീ​രേ​ന്ദ്ര​കു​മാ​ർ പ​റ​ഞ്ഞു. നി​തീ​ഷി​ന്‍റെ തീ​രു​മാ​നം ത​ന്നെ ഞെ​ട്ടി​ച്ചു. ഹി​ന്ദു​ത്വ​ത്തെ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ബി​ഹാ​റി​ൽ ന​ട​ന്ന ജെ​ഡി​യു ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ മ​തേ​ത​ര​ത്വം സം​ര​ക്ഷി​ക്കാ​നും ഫാ​സി​സ​ത്തി​നെ​തി​രേ പൊ​രു​താ​നും പാ​ർ​ട്ടി നേ​തൃ​ത്വം കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് തീ​രു​മാ​നി​ച്ച​ത്. നി​തീ​ഷ് കു​മാ​ർ അ​തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​മെ​ന്ന് ക​രു​ത​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഫാ​സി​സ്റ്റു​ക​ൾ​ക്ക് ഒ​പ്പം ചേ​രു​ക​യാ​ണ് അ​ദ്ദേ​ഹം ചെ​യ്ത​ത്. അ​ദ്ദേ​ഹം ഇ​ങ്ങ​നെ ചെ​യ്യു​മെ​ന്ന് ക​രു​തി​യി​ല്ല.


ഉ​പ​രാ​ഷ്‌ട്രപ​തി തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം കേ​ര​ള​ത്തി​ലെ​ത്തി പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന കൗ​ണ്‍സി​ൽ വി​ളി​ച്ചുചേ​ർ​ത്ത് ഭാ​വി പ​രി​പാ​ടി​ക​ൾ തീ​രു​മാ​നി​ക്കും. എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​കി​ല്ലെ​ന്ന​ത് അ​ന്തി​മ​തീ​രു​മാ​ന​മാ​ണ്. തു​ട​ർ​ന്നു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് തീ​രു​മാ​നി​ക്കാ​നു​ള്ള​ത്. ഇ​തി​ന്‍റെ പേ​രി​ൽ രാ​ജ്യ​സ​ഭാം​ഗ​ത്വം പോ​യാ​ലും അ​തൊ​ന്നും കാ​ര്യ​മാ​ക്കി​ല്ല. കേ​വ​ലം രാ​ജ്യ​സ​ഭാ സീ​റ്റി​നുവേ​ണ്ടി ഫാ​സി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​കി​ല്ല.

നി​തീ​ഷി​ന്‍റെ പ​രാ​ജ​യ​മാ​ണ് ഈ ​തീ​രു​മാ​ന​ത്തി​ലൂ​ടെ സം​ഭ​വി​ക്കാ​ൻ പോ​കു​ന്ന​ത്. രാ​ത്രി രാ​ജി​വ​ച്ച​യാ​ൾ പി​റ്റേ​ന്നു പ​ത്തു മ​ണി​യോ​ടെ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത് രാ​ജ്യ​ത്ത് ആ​ദ്യ​സം​ഭ​വ​മാ​കു​മെ​ന്നും വീ​രേ​ന്ദ്ര​കു​മാ​ർ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ങ്ങ​ളി​ലൂ​ള്ള അ​തൃ​പ്തി നി​തീ​ഷ് കു​മാ​റി​നെ അ​റി​യി​ക്കു​മെ​ന്നും വീ​രേ​ന്ദ്ര​കു​മാ​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.