സൈനിക ഉദ്യോഗസ്ഥർക്കുള്ള മദ്യക്വോട്ട വെട്ടിച്ചുരുക്കും
Friday, July 28, 2017 12:26 PM IST
ന്യൂ​ഡ​ൽ​ഹി: സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ന​ൽ​കു​ന്ന മ​ദ്യ​ത്തി​ന്‍റെ ക്വോട്ട വെ​ട്ടി​ച്ചു​രു​ക്കാ​ൻ നീ​ക്കം. പ​ട്ടാ​ള​ക്കാ​ർ ത​ങ്ങ​ൾ​ക്കു കി​ട്ടു​ന്ന കു​പ്പി​ക​ൾ നാ​ട്ടു​കാ​ർ​ക്കു മ​റി​ച്ചു വി​ൽ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണു നീ​ക്കം. മി​ലി​ട്ട​റി ഓ​ഫീ​സ​ർ​മാ​രു​ടെ റേ​ഷ​ൻ ക്വോ​ട്ട വെ​ട്ടി​ച്ചു​രു​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ദ്യ​ത്തി​ന്‍റെ വി​ത​ര​ണ​വും കു​റ​യ്ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്.

ക്വോട്ട വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള ശി​പാ​ർ​ശ ന​ട​പ്പാ​ക്കി​യാ​ൽ സ​ർ​വീ​സി​ലു​ള്ള​തും വി​ര​മി​ച്ച​തു​മാ​യ പ​ട്ടാ​ള​ക്കാ​ർ​ക്ക് കി​ട്ടു​ന്ന കു​പ്പി​യു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കും. ഇ​തി​ന്‍റെ എ​ണ്ണം പ​ത്തി​ൽനി​ന്ന് അ​ഞ്ചാ​കു​മെ​ന്നാ​ണു വി​വ​രം. ജൂ​ണി​യ​ർ ക​മ്മീ​ഷ​ൻ​ഡ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് കി​ട്ടി​ക്കൊ​ണ്ടി​രു​ന്ന കു​പ്പി​യു​ടെ എ​ണ്ണം ഏ​ഴി​ൽനി​ന്ന് നാ​ലാ​കും.


സ​ർ​ക്കാ​രി​ന്‍റെ കാ​ന്‍റീ​ൻ സ്റ്റോ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ (സി​ഡി​എ​സ്)നി​ന്ന് സൈ​നി​ക​ർ​ക്ക് വ​ള​രെ വി​ല​ക്കു​റി​ലാ​ണ് മ​ദ്യം ല​ഭി​ക്കു​ന്ന​ത്. ജി​എ​സ്ടി ന​ട​പ്പാ​ക്കി​യി​ട്ടു പോ​ലും നി​കു​തി ഒ​ഴി​വാ​ക്കി​യു​ള്ള വി​ല ഒ​ഴി​വാ​ക്കി​യാ​ണ് ഇ​വ​ർ​ക്ക് മ​ദ്യം ന​ൽ​കു​ന്ന​ത്. നി​ല​വി​ൽ വി​വി​ധ റാ​ങ്കു​ക​ളി​ലു​ള്ള സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ദ്യക്വോ​ട്ട വെ​ട്ടി​ച്ചു​രു​ക്കാ​നാ​ണു നീ​ക്കം. പ​ട്ടാ​ള​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന മ​ദ്യ​ത്തി​ന് ക്വാ​ളി​റ്റി കൂ​ടു​ത​ലു​ണ്ടെ​ന്നാ​ണ് പ്ര​ചാ​ര​ണം. ഇ​തി​നാ​ൽ ഇ​തി​ന് പു​റ​ത്ത് ആ​വ​ശ്യ​ക്കാ​രും കൂ​ടു​ത​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.