ജേക്കബ് തോമസിന്‍റെ ഭാര്യയുടെ ഭൂമി: വീണ്ടും നിയമയുദ്ധത്തിലേക്ക്
ജേക്കബ് തോമസിന്‍റെ ഭാര്യയുടെ ഭൂമി: വീണ്ടും നിയമയുദ്ധത്തിലേക്ക്
Thursday, August 10, 2017 12:33 PM IST
ബം​ഗ​ളൂ​രു: ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​ന്‍റെ ഭാ​ര്യ ഡെ​യ്സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ടി​ക്കേ​രി കൊ​പ്പ​ട്ടി​മ​ല​യി​ലെ ഭൂ​മി ഒ​ഴി​പ്പി​ക്കാ​ൻ ക​ർ​ണാ​ട​ക വ​നം​വ​കു​പ്പു ന​ട​ത്തു​ന്ന ശ്ര​മം വീ​ണ്ടും നി​യ​മ​യു​ദ്ധ​ത്തി​ലേ​ക്കു നീ​ങ്ങി. 151 ഏ​ക്ക​ർ തോ​ട്ടം ഒ​ഴി​പ്പി​ക്കു​ന്ന​താ​യി വ​നം​വ​കു​പ്പ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യെ​ങ്കി​ലും ഡെ​യ്സി ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്നു സ്റ്റേ ​ഉ​ത്ത​ര​വ് വാ​ങ്ങി​യ​തി​നാ​ൽ ന​ട​പ്പാ​ക്കാ​നാ​യി​ല്ല.

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ദ്രു​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളും ഒ​ഴി​പ്പി​ക്കാ​നാ​യി തോ​ട്ട​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ ഡെ​യ്സി ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ ​ഉ​ത്ത​ര​വ് കാ​ണി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ന്തി​രി​യു​ക​യാ​യി​രു​ന്നെ​ന്നു മ​ടി​ക്കേ​രി ഡി​എ​ഫ്ഒ സൂ​ര്യ​സേ​ന പ​റ​ഞ്ഞു. ഏ​റ്റെ​ടു​ക്ക​ൽ ത​ട​ഞ്ഞ​തി​നെ​തി​രേ വ​നം​വ​കു​പ്പ് വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. റി​സ​ർ​വ് വ​ന​ഭൂ​മി കൈ​യേ​റി​യാ​ണ് തോ​ട്ട​മാ​ക്കി​യ​തെ​ന്ന വാ​ദ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ് ഇ​വ​ർ. സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​നു​മാ​യി ആ​ലോ​ചി​ച്ചു നി​യ​മ​പോ​രാ​ട്ടം ശ​ക്ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. എ​ന്നാ​ൽ, വ​നം​വ​കു​പ്പി​ന്‍റെ ശ്ര​മ​ങ്ങ​ളെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നു തോ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.