മദ്യശാല നിരോധനത്തിൽ ഭേദഗതിയില്ലെന്നു സുപ്രീംകോടതി
മദ്യശാല നിരോധനത്തിൽ ഭേദഗതിയില്ലെന്നു സുപ്രീംകോടതി
Thursday, August 10, 2017 12:33 PM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ- സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ മ​ദ്യ​ശാ​ല നി​രോ​ധ​ന​ത്തി​ൽ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രാ​നാ​വി​ല്ലെ​ന്നു സു​പ്രീംകോ​ട​തി. വി​ധി​യി​ൽ വ്യ​ക്ത​ത​യും ഭേ​ദ​ഗ​തി​യും വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ദ്യ​ശാ​ല ഉ​ട​മ​ക​ൾ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീംകോ​ട​തി ത​ള്ളി.

ബാ​ർ ഉ​ട​മ​ക​ളു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്. ഖെ​ഹാ​ർ പ​റ​ഞ്ഞു. പ​റ​യേ​ണ്ട കാ​ര്യ​ങ്ങ​ൾ ഇ​തി​ന​കം പ​റ​ഞ്ഞു ക​ഴി​ഞ്ഞെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പാ​ത​യോ​ര​ത്തെ മ​ദ്യ​ശാ​ല നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വു ന​ൽ​കാ​നാ​വി​ല്ലെ​ന്നു കേ​ര​ള​ത്തി​ന്‍റെ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ കോ​ട​തി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​
ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.