പാർലമെന്‍റ് സമ്മേളനം സമാപിച്ചു
പാർലമെന്‍റ് സമ്മേളനം സമാപിച്ചു
Friday, August 11, 2017 12:30 PM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ, ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ മു​ഖ​രി​ത​മാ​യ പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം അ​വ​സാ​നി​ച്ചു. രാ​ജ്യ​ത്തി​ന് പു​തി​യ പ്ര​ഥ​മ ​പൗ​ര​നെ​യും രാ​ജ്യ​സ​ഭ​യ്ക്ക് പു​തി​യ അ​ധ്യ​ക്ഷ​നെ​യും തെ​ര​ഞ്ഞെടുത്താണ് സഭാസമ്മേളനം അവസാനിച്ചത്. ലോ​ക്സ​ഭ​യി​ൽ 14 ബി​ല്ലു​ക​ൾ പാ​സാ​ക്കു​ക​യും 17 ബി​ല്ലു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു. രാ​ജ്യ​സ​ഭ​യി​ൽ ഒ​ന്പ​ത് ബി​ല്ലു​ക​ൾ പാ​സാ​ക്കി. 26 ദി​വ​സ​ങ്ങ​ളി​ലാ​യി 19 സി​റ്റിം​ഗു​ക​ളാ​ണ് ന​ട​ന്ന​ത്.

ലോ​ക്സ​ഭ​യി​ൽ 77.94 ശ​ത​മാ​ന​വും രാ​ജ്യ​സ​ഭ​യി​ൽ 79.95 ശ​ത​മാ​ന​വും സ​മ​യം സ​ഭ​ക​ൾ സ​മ്മേ​ളി​ച്ചു​വെ​ന്ന് കേ​ന്ദ്ര പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ​മ​ന്ത്രി അ​ന​ന്ത് കു​മാ​ർ പ​റ​ഞ്ഞു.

പി​ആ​ർ​എ​സ് ല​ജി​സ്ലേ​റ്റീ​വ് റി​സേ​ർ​ച്ച് വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ​ക്കു പ്ര​കാ​രം ലോ​ക്സ​ഭ​യി​ൽ നി​ശ്ചി​ത സ​മ​യ​ത്തി​ന്‍റെ 67 ശ​ത​മാ​ന​വും രാ​ജ്യ​സ​ഭ​യി​ൽ 72 ശ​ത​മാ​നം സ​മ​യ​വും മാ​ത്ര​മേ സ​ഭ സ​മ്മേ​ളി​ച്ചി​ട്ടു​ള്ളു. പ്ര​ത്യേ​കം മാ​റ്റി​വെ​ച്ച ര​ണ്ടു ബി​ല്ലി​ന് പു​റ​മേ ഒ​ന്പ​തു ബി​ല്ലു​ക​ൾ പാ​സാ​ക്കു​ക​യും 15 ബി​ല്ലു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പി​ആ​ർ​എ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.


ലോ​ക്സ​ഭ​യി​ൽ വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളി​ലാ​യി മ​ന്ത്രി​മാ​ർ 41 പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ക​യും, 1217 റി​പ്പോ​ർ​ട്ടു​ക​ൾ സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്തു​വയ്ക്കു​ക​ക​യും ചെ​യ്തു. ഒ​രു സ്വ​കാര്യ​അം​ഗ ബി​ല്ലും ഒ​രു പ്ര​മേ​യ​വും ലോ​ക് സ​ഭ ച​ർ​ച്ച ചെ​യ്തു.

വി​വി​ധ പ്ര​തി​ഷേ​ധ​ങ്ങ​ൾ കാ​ര​ണം സ​ഭ നി​ർ​ത്തി​വച്ചതു മൂ​ലം 30ഓ​ളം മ​ണി​ക്കൂ​ർ ലോ​ക്സ​ഭ​യ്ക്ക് ന​ഷ്ട​മാ​യെ​ന്ന് സ്പീ​ക്ക​ർ സു​മി​ത്രാ മ​ഹാ​ജ​ൻ പ​റ​ഞ്ഞു. ലോ​ക്സ​ഭ​യി​ൽ കു​ട്ടി​ക​ളു​ടെ നി​ർ​ബ​ന്ധി​ത​വും സൗ​ജ​ന്യ​വു​മാ​യ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ ബി​ല്ലി​ന്‍റെ ര​ണ്ടാം ഭേ​ദ​ഗ​തി ഇ​ന്ന​ലെ അ​വ​ത​രി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.