മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളുടെ ഇൻഷ്വറൻസ് പുതുക്കരുതെന്നു കോടതി
മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളുടെ ഇൻഷ്വറൻസ് പുതുക്കരുതെന്നു കോടതി
Friday, August 11, 2017 12:30 PM IST
ന്യൂ​ഡ​ൽ​ഹി: വ്യാ​ജ മ​ലി​നീ​ക​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി സു​പ്രീംകോ​ട​തി. ഇ​തി​നാ​യി നാ​ല് ആ​ഴ്ച​യ്ക്ക​കം കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണു സു​പ്രീംകോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം നി​ർ​ദേ​ശി​ച്ച​ത്. മ​ലി​നീ​ക​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ൻ​ഷ്വറ​ൻ​സ് പു​തു​ക്കി ന​ൽ​ക​രു​തെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ മ​ലി​നീ​ക​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ ഓ​ടു​ന്നു​വെ​ന്ന ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് ജ​സ്റ്റീ​സ് മ​ദ​ൻ ബി.​ലോ​ക്കൂ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. ഇ​ൻ​ഷ്വ​റ​ൻ​സ് പു​തു​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കു​ന്പോ​ൾ ത​ന്നെ മ​ലി​നീ​ക​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​ക്ക​ണം. പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. ഡ​ൽ​ഹി​യി​ലെ പു​ക പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ൾ വ്യാ​ജ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​താ​യി കോ​ട​തി നി​യ​മി​ച്ച സ​മി​തി ക​ണ്ടെ​ത്തി​യി​രു​ന്നു.


മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​ക്കു​ന്ന വാ​ഹ​നങ്ങ​ൾ റോ​ഡി​ൽ ഇ​റ​ങ്ങു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ൾ​ക്കും കേ​ന്ദ്ര സ​ർ​ക്കാ​രി​നും കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി. രാ​ജ്യ​ത്തെ എ​ല്ലാ പു​ക പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന ഓ​ണ്‍ലൈ​ൻ സം​വി​ധാ​നം വേ​ണം. വ്യാ​ജ പ​രി​ശോ​ധ​നാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്ന​ത് ത​ട​യാ​നാ​ണി​ത്. മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ ഡ​ൽ​ഹി​യി​ലെ എ​ല്ലാ പ​ന്പു​ക​ളി​ലും മ​ലി​നീ​ക​ര​ണ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്ക​ിയി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.