വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്തു
വെങ്കയ്യ നായിഡു  സത്യപ്രതിജ്ഞ ചെയ്തു
Friday, August 11, 2017 12:50 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​പ​രാഷ്‌ട്രപ​തി​യാ​യി എം. ​വെ​ങ്ക​യ്യ നാ​യി​ഡു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. രാ​ഷ്‌ട്രപ​തി ഭ​വ​നി​ലെ ഡ​ർ​ബാ​ർ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാഷ്‌ട്രപ​തി രാംനാ​ഥ് കോ​വി​ന്ദ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, സ്ഥാ​ന​മൊ​ഴി​ഞ്ഞ ഉ​പ​രാ​ഷ്‌ട്ര​പ​തി ഹ​മീ​ദ് അ​ൻ​സാ​രി, കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ്, ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ, ​മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് എ​ൽ.​കെ. അ​ഡ്വാനി തുടങ്ങി യ​വ​ർ ഉ​ൾ​പ്പെടെ വി​വി​ധ രാഷ്‌ട്രീ യ നേ​താ​ക്ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്നു രാ​ജ്യ​സ​ഭ​യി​ലെ​ത്തി​യ വെ​ങ്ക​യ്യ നാ​യി​ഡു സ​ഭ​യു​ടെ അ​ധ്യ​ക്ഷസ്ഥാ​നം ഏ​റ്റെ​ടു​ത്തു. സ​ഭാസ​മ്മേ​ള​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ദ്ദേ​ഹ​ത്തെ സ്വാ​ഗ​തം ചെ​യ്തു.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പൊ​തു സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ഗോ​പാ​ൽ​കൃ​ഷ്ണ ഗാ​ന്ധി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണു നാ​യി​ഡു ഉ​പ​രാ​ഷ്‌ട്രപ​തി സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. അ​ടി​ത്ത​ട്ടി​ൽനി​ന്ന് ഉ​യ​ർ​ന്നു​വ​ന്ന ആ​ളാ​ണ് നാ​യി​ഡു എ​ന്ന് പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി, ഇ​ന്ത്യ​ൻ രാ​ഷ്‌ട്രീയ​ത്തെ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. സ്വ​ത​ന്ത്രഇ​ന്ത്യ​യി​ൽ ജ​നി​ച്ച് ഉ​പ​രാഷ്‌ട്രപ​തി ആ​കു​ന്ന ആ​ദ്യ വ്യ​ക്തി​യാ​ണ് വെ​ങ്ക​യ്യ നാ​യി​ഡു.


ന്യാ​യം ന​ട​പ്പാ​ക്കു​ന്പോ​ൾ മ​ത​മോ രാഷ്‌ട്രീയ​മോപോ​ലെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ നാ​യി​ഡു പ​രി​ഗ​ണി​ക്കി​ല്ലെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ് പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വാ​ക്കു​ക​ൾ​ക്കു പ്രാ​മു​ഖ്യം ന​ൽ​കു​ന്ന അ​ധ്യ​ക്ഷ​നെ​യാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് രാ​ജ്യ​സ​ഭാ ഉ​പ​പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ന​ന്ദ് ശ​ർ​മ പ​റ​ഞ്ഞു. രാ​ജ്യ​മെ​ന്നാ​ൽ അ​ത് നി​ർ​മി​ച്ച ഇ​ഷ്ടി​ക​യും ചാ​ന്തും മാ​ത്ര​മ​ല്ലെ​ന്നും അ​തി​ലെ ജ​ന​ങ്ങ​ളാ​ണെ​ന്നും തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്പോ​ൾ അ​ധ്യ​ക്ഷ​ൻ മ​ന​സി​ൽ സൂ​ക്ഷി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും സ​ഭ​യി​ലെ അ​വ​സാ​ന പ്ര​സം​ഗം ന​ട​ത്തി​യ സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പ​റ​ഞ്ഞു. മ​റ്റ് രാ​ഷ്‌ട്രീയ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും വെ​ങ്ക​യ്യ നാ​യി​ഡു​വി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

താ​ൻ രാ​ഷ്‌ട്രീ​യപാ​ർ​ട്ടി​ക്ക് അ​തീ​ത​നാ​ണെ​ന്നാ​യി​രു​ന്നു വെ​ങ്ക​യ്യ​ നായിഡുവിന്‍റെ മ​റു​പ​ടി പ്ര​സം​ഗം. എ​ല്ലാ​വ​രെ​യും ഒ​രു​മി​ച്ചു കൊ​ണ്ടു​പോ​കും. രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​ലും വൈ​വി​ധ്യ​ത്തി​ലും അ​ഭി​മാ​ന​മു​ണ്ട്. പൊ​തു​ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​യി എ​ല്ലാ​വ​രും ഒ​രു​മി​ച്ചു നി​ൽ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.