സെൻസർ ബോർഡിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തുമെന്നു പ്രസൂൺ ജോഷി
സെൻസർ ബോർഡിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തുമെന്നു പ്രസൂൺ ജോഷി
Saturday, August 12, 2017 1:48 PM IST
ന്യൂ​ഡ​ൽ​ഹി: സെ​ൻ​സ​ർ​ ബോ​ർ​ഡി​ൽ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​ന് ശ്ര​മി​ക്കു​മെ​ന്ന് പു​തു​താ​യി ചു​മ​ത​ല​യേ​റ്റ സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ചെ​യ​ർ​മാ​ൻ പ്ര​സൂ​ൺ ജോ​ഷി.

മൂ​ന്ന് വ​ർ​ഷ​മാ​ണ് പ​ഹ്‌​ല​ജ് നി​ഹ​ലാ​നി​യു​ടെ പ​ക​ര​ക്കാ​നാ​യെ​ത്തി​യ പ്ര​സൂ​ൺ ജോ​ഷി സെ​ൻ​സ​ർ​ ബോ​ർ​ഡ് അ​ധ്യ​ക്ഷ​നാ​യി തു​ട​രു​ക. വി​ദ്യാ​ബാ​ല​ൻ വി​വേ​ക് അ​ഗ്നി​ഹോ​ത്രി എ​ന്നി​വ​ര​ട​ക്കം 12 പേ​രാ​ണ് പ്ര​സൂ​ണി​നൊ​പ്പം സെ​ൻ​സ​ർ ബോ​ർ​ഡി​ൽ പു​തു​താ​യി നി​യ​മി​ത​രാ​യ​ത്.

പു​തി​യ ഉ​ത്ത​ര​വാ​ദി​ത്വം ഭം​ഗി​യാ​യി നി​റ​വേ​റ്റാ​ൻ ശ്ര​മി​ക്കു​മെ​ന്നു വി​ദ്യാ​ബാ​ല​നും പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ലെ യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കാ​നാ​കു​ന്ന സി​നി​മ​ക​ൾ ഏ​റെ​യു​ണ്ടാ​ക​ട്ടെ​യെ​ന്നും വി​ദ്യ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.