കൂടുതൽ ജിഎസ്ടി രജിസ്ട്രേഷൻ നടന്നത് ബംഗാളിൽ
Saturday, August 12, 2017 1:48 PM IST
കോ​​​​​ൽ​​​​​ക്ക​​​​​ത്ത: രാ​​​​​ജ്യ​​​​​ത്തെ ഏ​​​​​കീ​​​​​കൃ​​​​​ത നി​​​​​കു​​​​​തി വ്യ​​​​​വ​​​​​സ്ഥ​​​​​യാ​​​​​യ ച​​​​​ര​​​​​ക്കുസേ​​​​​വ​​​​​ന നി​​​​​കു​​​​​തി​​​​​യി​​​​​ൽ (ജി​​​​​എ​​​​​സ്ടി) ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ഇ​​​​​ട​​​​​പാ​​​​​ടു​​​​​കാ​​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​തു പ​​​​​ശ്ചി​​​​​മബം​​​​​ഗാ​​​​​ളി​​​​​ൽ​​​. ധ​​​​​നം-​​​​ക​​​​​ന്പ​​​​​നി​​​​​കാ​​​​​ര്യ സ​​​​​ഹ​​​​മ​​​​​ന്ത്രി അ​​​​​ർ​​​​​ജു​​​​​ൻ രാം ​​​​​മേ​​​​​ഘ്‌​​​​​വാ​​​​​ളാ​​​​ണ് ഒ​​​​രു സെ​​​​മി​​​​നാ​​​​റി​​​​നി​​​​ടെ ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്. ബം​​​​​ഗാ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 56,000 ഓ​​​​​ളം ഇ​​​​​ട​​​​​പാ​​​​​ടു​​​​​കാ​​​​​ർ ഇ​​​​തു​​​​വ​​​​രെ പേ​​​​​രു ചേ​​​​​ർ​​​​​ത്തി​​​​​ട്ടു​​​​​ണ്ട്.11 ദി​​​​​വ​​​​​സംകൊ​​​​​ണ്ട് 13.2 ല​​​​​ക്ഷം ഇ​​​​​ട​​​​​പാ​​​​​ടു​​​​​കാ​​​​​ർ രാ​​​​ജ്യ​​​​ത്തു​​​​മൊ​​​​ത്തം ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്തെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ഈ ​​​​വ​​​​ർ​​​​ഷം സാ​​​​​ന്പ​​​​​ത്തി​​​​​ക പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ വ​​​​​ർ​​​​​ഷ​​​​​മാ​​​​​ണ്. ജി​​​എ​​​​​സ്ടി​​​​​യു​​​​​ടെ ശ​​​​​ക്തി​​​​​യും നേ​​​​​ട്ട​​​​​വും പ​​​​​തി​​​​​യെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​​ന​​​​​സി​​​​​ലാ​​​​​കും. നി​​​​​കു​​​​​തി പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ്യ​​​​യു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം സ​​​​​ർ​​​​​ക്കാ​​​​​ർ ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​യി പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​​തു​​​​​വ​​​​​ഴി 57,000 കോ​​​​​ടി രൂ​​​​​പ ലാ​​​​​ഭി​​​​​ക്കാ​​​​​നാ​​​​​യി. ഈ ​​​​​വ​​​​​ർ​​​​​ഷം രാ​​​​ജ്യ​​​​ത്ത് പു​​​​തു​​​​താ​​​​യി 91 ല​​​​​ക്ഷം നി​​​​​കു​​​​​തി ദാ​​​​​യ​​​​​ക​​​​​ർ ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്​​​​​തു. ഇ​​​​​തു​​​​​വ​​​​​ഴി പ്ര​​​​​ത്യ​​​​​ക്ഷ നി​​​​​കു​​​​​തി വ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ 20 ശ​​​​​ത​​​​​മാ​​​​​നം വ​​​​​ർ​​​​​ധ​​​​​ന​​​​​യു​​​​​ണ്ടാ​​​​​യി​​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.