Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
ജെ​ഡി​യു​വി​ൽ പി​ള​ർ​പ്പി​നു വ​ഴി​യൊ​രു​ങ്ങി; ശരത് യാദവിനെ രാജ്യസഭയിലെ നേതൃസ്ഥാനത്തുനിന്നു നീക്കി
Sunday, August 13, 2017 2:41 AM IST
Click here for detailed news of all items Print this Page
ന്യൂ​ഡ​ൽ​ഹി: ജെ​ഡി​യു​വി​ലെ പി​ള​ർ​പ്പി​നു വ​ഴി​യൊ​രു​ക്കി മു​തി​ർ​ന്ന നേ​താ​വും മു​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​നു​മാ​യ ശ​ര​ത് യാ​ദ​വി​നെ പാ​ർ​ട്ടി​യു​ടെ രാ​ജ്യ​സ​ഭ​യി​ലെ ക​ക്ഷി​നേ​താ​വി​ന്‍റെ സ്ഥാ​ന​ത്തുനി​ന്നു നീ​ക്കംചെ​യ്തു. ബി​ഹാ​റി​ലെ സ​ഖ്യ​ക​ക്ഷി​യാ​യ ജെ​ഡി​യു​വി​നെ എ​ൻ​ഡി​എ​യി​ലേ​ക്ക് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​സ്വാ​ഗ​തം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണു യാ​ദ​വി​നെ​തി​രേ നി​തീ​ഷ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ഭാ​വി പ​രി​പാ​ടി സം​ബ​ന്ധി​ച്ച് ബി​ഹാ​റി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന ശ​ര​ത്, വൈ​കാ​തെ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ആ​ർ​ജെ​ഡി​യു​മാ​യി സ​ഹ​ക​രി​ച്ചേ​ക്കും.

ജെ​ഡി​യു​വി​ന്‍റെ എ​ൻ​ഡി​എ പ്ര​വേ​ശ​ന​ത്തി​നു ക​ള​മൊ​രു​ക്കാ​നും കൂ​ടു​ത​ൽ വി​മ​ത​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നു​മാ​യി അ​ടു​ത്ത ശ​നി​യാ​ഴ്ച പാ​ട്ന​യി​ൽ ജെ​ഡി​യു ദേ​ശീ​യ നി​ർ​വാ​ഹ​കസ​മി​തി യോ​ഗം ചേ​രും. എ​ൻ​ഡി​എ​യി​ൽ ചേ​ർ​ന്നാ​ൽ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ലും ജെ​ഡി​യു​വി​നു പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ണെ​ന്ന് ജെ​ഡി​യു നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ബി​ഹാ​റി​ൽ ബി​ജെ​പി​യു​മാ​യി ചേ​ർ​ന്ന് നി​തീ​ഷ് മന്ത്രിസഭ രൂ​പീ​ക​രി​ച്ചെ​ങ്കി​ലും ഇ​നി​യും ജെ​ഡി​യു എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​യി​ട്ടി​ല്ല. ത​മി​ഴ്നാ​ട്ടി​ലെ പ​ള​നി​സ്വാ​മി- പ​നീ​ർ​ശെ​ൽ​വം വി​ഭാ​ഗ​ങ്ങ​ൾ ല​യി​ച്ച് എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​യാ​ൽ അ​ണ്ണാ ഡി​എം​കെ​യ്ക്കും കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ പ്രാ​തി​നി​ധ്യം ന​ൽ​കാ​മെ​ന്നാ​ണ് മോ​ദി​യും അ​മി​ത് ഷാ​യും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ള്ള​ത്.

പ്ര​തി​രോ​ധം, വാ​ർ​ത്താ​വി​ത​ര​ണം, ന​ഗ​ര​വി​ക​സ​നം, ഭ​വ​ന​നി​ർ​മാ​ണം, വ​നം പ​രി​സ്ഥി​തി തു​ട​ങ്ങി​യ സു​പ്ര​ധാ​ന മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്ക് മു​ഴു​സ​മ​യ മ​ന്ത്രി​മാ​രി​ല്ലാ​താ​യി​ട്ട് ആ​ഴ്ച​ക​ൾ പ​ല​താ​യി. കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ വി​ക​സ​ന​വും ഒ​ഴി​വു​ള്ള ഗ​വ​ർ​ണ​ർ​മാ​രു​ടെ നി​യ​മ​ന​ങ്ങ​ളും നീ​ട്ടു​ന്ന​ത് ജെ​ഡി​യു, എ​ഡി​എം​കെ പാ​ർ​ട്ടി​ക​ളു​ടെ എ​ൻ​ഡി​എ പ്ര​വേ​ശ​നംകൂ​ടി ക​ണ​ക്കി​ലെ​ടു​ത്താണെന്നു മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ൾ പറഞ്ഞു. സ്വാ​ത​ന്ത്ര്യ ദി​നത്തിനുശേ​ഷം കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ വി​ക​സ​നം സം​ബ​ന്ധി​ച്ച് അ​മി​ത് ഷായോടും ​ആ​ർ​എ​സ്എ​സ് നേ​തൃ​ത്വത്തോടും പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തും.

രാ​ജ്യ​സ​ഭ​യി​ലെ മ​റ്റൊ​രു ജെ​ഡി​യു ആംഗമായ അ​ലി അ​ൻ​വ​റി​നെ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ശ​ര​ത് യാ​ദ​വി​നെ നീ​ക്കി​യ​ത്. ശ​ര​ത് യാ​ദ​വും അ​ലി അ​ൻ​വ​റും എം.​പി വീ​രേ​ന്ദ്ര​കു​മാ​റും ഒ​ഴി​കെ​യു​ള്ള ജെ​ഡി​യു എം​പി​മാ​ർ വെ​ള്ളി​യാ​ഴ്ച രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വി​നെ ക​ണ്ട് ശ​ര​തി​നെ നേ​തൃ​സ്ഥാ​ന​ത്തുനി​ന്ന് നീ​ക്കം ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ക​ത്ത് ന​ൽ​കി​യി​രു​ന്നു. നി​തീ​ഷി​ന്‍റെ വി​ശ്വ​സ്ത​നാ​യ ആ​ർ.​സി.​പി. സിം​ഗ് ആ​ണ് രാ​ജ്യ​സ​ഭ​യി​ലെ പു​തി​യ ജെ​ഡി​യു നേ​താ​വ്.

ഉ​പ​രാ​ഷ്‌ട്ര​പ​തി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഡ​ൽ​ഹി​യി​ലെ​ത്തി​യ നി​തീ​ഷ് കു​മാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​എ​ന്നി​വ​രെക്കണ്ട് എ​ൻ​ഡി​എ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ചു ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ജെ​ഡി​യു എം​പി​മാ​രു​മാ​യി ക​ണ്ട ശേ​ഷ​മാ​യി​രു​ന്നു ഈകൂ​ടി​ക്കാ​ഴ്ചകൾ. ജെ​ഡി​യു അ​ധ്യ​ക്ഷ​ൻ നി​തീ​ഷ് ത​ന്നെ വീ​ട്ടി​ലെ​ത്തി ക​ണ്ടൈ​ന്നും എ​ൻ​ഡി​എ​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്തെ​ന്നും അ​മി​ത് ഷാ ​ഇ​ന്ന​ലെ രാ​വി​ലെ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു.


വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള ജെ​ഡി​യു നേ​ര​ത്തേത​ന്നെ ബി​ജെ​പി ബാ​ന്ധ​വ​ത്തെ പ​ര​സ്യ​മാ​യി എ​തി​ർ​ത്തി​രു​ന്നു. കേ​ര​ള​ത്തി​ലെ രാ​ഷ്‌ട്രീ​യ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് സ്വ​ത​ന്ത്ര തീ​രു​മാ​നം എ​ടു​ക്കാ​ൻ രാഷ്‌ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പേ ത​ന്നെ വീ​രേ​ന്ദ്ര​കു​മാ​റി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​താ​യി പാ​ർ​ല​മെ​ന്‍റ് സെ​ൻ​ട്ര​ൽ ഹാ​ളിൽ ഇ​രു​വ​രും ത​മ്മി​ൽ ന​ട​ന്ന അ​നൗ​പ​ചാ​രി​ക കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം നി​തീ​ഷ് പ​റ​ഞ്ഞു.

യു​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​യെ​ന്ന നി​ല​യി​ലാ​ണ് വീ​രേ​ന്ദ്ര​കു​മാ​റി​ന് രാ​ജ്യ​സ​ഭാ സീ​റ്റ് കി​ട്ടി​യ​തെ​ന്ന​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ജെ​ഡി​യു ദേ​ശീ​യ നേ​തൃ​ത്വ​ത്തി​നു ത​ർ​ക്ക​മി​ല്ലെ​ന്ന സൂ​ച​ന​യാ​ണു നി​തീ​ഷ് ന​ൽ​കി​യ​ത്. പാ​ർ​ട്ടി തീ​രു​മാ​ന​ത്തി​നെ​തി​രേ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ രാ​ജ്യ​സ​ഭാ സീ​റ്റ് ന​ഷ്ട​മാ​കാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മെ​ങ്കി​ൽ വീ​രേ​ന്ദ്ര​കു​മാ​റി​നെ ജെ​ഡി​യു പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യി​ൽനി​ന്ന് നീ​ക്കം ചെ​യ്ത് രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ന് ക​ത്തു ന​ൽ​കാ​നും നി​തീ​ഷ് ത​യാ​റാ​യേ​ക്കും.

ബി​ഹാ​റി​ലെ 11 കോ​ടി ജ​ന​ങ്ങ​ളു​ടെ വി​ധി​യെ​ഴു​ത്ത് ത​ക​ർ​ത്തെ​റി​ഞ്ഞ നി​തീ​ഷി​നെ​തി​രേ പോ​രാ​ടു​മെ​ന്നാ​ണ് ശ​ര​ത് യാ​ദ​വി​ന്‍റെ പ്ര​ഖ്യാ​പ​നം. നി​തീ​ഷി​ന്‍റെ ജ​ന​വ​ഞ്ച​ന​യ്്ക്കെ​തി​രേ മൂ​ന്നു ദി​വ​സ​മാ​യി ബി​ഹാ​റി​ൽ ജ​ന​സ​ന്പ​ർ​ക്ക പ​ര്യ​ട​ന​ത്തി​ലാ​ണ് ശ​ര​ത് യാ​ദ​വ്. ജ​ന​വി​ധി അ​ട്ടി​മ​റി​ച്ച് ബി​ജെ​പി​യോ​ടൊ​പ്പം ചേ​ർ​ന്ന നി​തീ​ഷി​ന് ച​രി​ത്രം മാ​പ്പു ന​ൽ​കി​ല്ലെ​ന്ന് അലി അ​ൻ​വ​ർ പ​റ​ഞ്ഞു.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

നി​തീ​ഷ് കു​മാ​ർ എ​ൻ​ഡി​എ ക​ൺ​വീ​ന​റാ​യേ​ക്കും

പാ​​റ്റ്ന: മ​​ഹാ​​സ​​ഖ്യം പി​​ള​​ർ​​ത്തി ബി​​ജെ​​പി പാ​​ള‍​യ​​ത്തി​​ൽ ജെ​​ഡി​​യു​​വി​​നെ എ​​ത്തി​​ച്ച​​തി​​നു​​ള്ള പ്ര​​തി​​ഫ​​ലം ഉ​​ട​​ന​​ടി നി​​തീ​​ഷി​​നെ തേ​​ടി​​യെ​​ത്തി​​യേ​​ക്കു​​മെ​ന്നു സൂ​​ച​​ന. ര​​ണ്ടു കേ​​ന്ദ്ര​​മ​​ന്ത്രി സ്ഥാ​​ന​​ങ്ങ​​ളും എ​​ന്‍​ഡി​​എ ക​​ണ്‍​വീ​​ന​​ര്‍ സ്ഥാ​​ന​​വും ല​​ഭി​​ച്ചേ​​ക്കു​​മെ​​ന്നു ദേ​​ശീ​​യ മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​യ്തു. ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി​​യും ജെ​​ഡി​​യു ദേ​​ശീ​​യ അ​​ധ്യ​​ക്ഷ​​നു​​മാ​​യ നി​​തീ​​ഷ് കു​​മാ​​ർ എ​​ൻ​​ഡി​​എ ക​​ൺ​​വീ​​ന​​റാ​​യേ​​ക്കു​​മെ​​ന്നാ​ണു ക​​രു​​തു​​ന്ന​​ത്.

ഈ ​​മാ​​സം 19ന് ​​ജെ​​ഡി​​യു ദേ​​ശീ​​യ എ​​ക്സി​​ക്യു​​ട്ടീ​​വ് യോ​​ഗ​​ത്തി​​ൽ മു​​ന്ന​​ണി പ്ര​​വേ​​ശം സം​​ബ​​ന്ധി​​ച്ച തീ​​രു​​മാ​​ന​​മു​​ണ്ടാ​​കും. വെ​​ള്ളി​​യാ​​ഴ്ച ബി​​ജെ​​പി ദേ​​ശീ​​യ അ​​ധ്യ​​ക്ഷ​​ൻ അ​​മി​​ത് ഷാ​​യു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ നി​​തീ​​ഷി​​ന് എ​​ൻ​​ഡി​​എ​​യി​​ലേ​​ക്കു ക്ഷ​​ണം ല​​ഭി​​ച്ചി​​രു​​ന്നു. എ​​ൻ​​ഡി​​എ​​യു​​ടെ ഭാ​​ഗ​​മാ​​കാ​​നു​​ള്ള തീ​​രു​​മാ​​ന​​ത്തെ പാ​​ർ​​ട്ടി ഐ​​ക ക​​ണ്ഠ്യേ​ന പി​​ന്തു​​ണ​​യ്ക്കു​​മെ​​ന്ന് ജെ​​ഡി​​യു ദേ​​ശീ​​യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി ത്യാ​​ഗി പ​​റ​​ഞ്ഞു. നി​​തീ​​ഷ് ഇ​​ത്ത​​ര​​മൊ​​രു തീ​​രു​​മാ​​നം മു​​ന്നോ​​ട്ടു​​വ​​യ്ക്കു​​ക​​യും പാ​​ർ​​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യി പാ​​സാ​​ക്കു​​ക​​യും ചെ​​യ്യും. ഒ​​രേ സ​​ഖ്യം ത​ന്നെ കേ​​ന്ദ്ര​​ത്തി​​ലും സം​​സ്ഥാ​​ന​​ത്തും ഭ​​ര​​ണ​​ത്തി​​ലു​​ണ്ടാ​​വു​​ക​​യെ​​ന്ന ച​​രി​​ത്ര ​മു​​ഹൂ​​ർ​​ത്ത​​ത്തി​​നാ​​ണ് ബി​​ഹാ​​ർ സാ​​ക്ഷ്യം വ​​ഹി​​ക്കാ​​ൻ ​പോ​​കു​​ന്ന​​തെ​​ന്നും ത്യാ​​ഗി പ​​റ​​ഞ്ഞു.


കെപിസിസി പട്ടിക: രാഹുലിന് അതൃപ്തി
ഹാർദിക്കും ജിഗ്‌നേഷും ഇന്നു രാഹുലിനെ കാണും
കാഷ്മീരിൽ ഭീകരനെ വധിച്ചു
സാന്പത്തിക പരിഷ്കാരം തുടരും: നരേന്ദ്ര മോദി
പൂ​ന​യി​ൽ മ​ല​യാ​ളി ന​ഴ്സ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
തെരഞ്ഞെടുപ്പ് കമ്മീഷണർ ഗുജറാത്ത് സർക്കാർ വസതി കൈവശംവച്ചിരിക്കുന്നതായി "ദ വയർ'
രാജസ്ഥാൻ മുഖ്യമന്ത്രിയെ വിമർശിച്ച് രാഹുൽ
ജാർഖണ്ഡിൽ വീണ്ടും പട്ടിണിമരണം
വീർഭദ്ര സിംഗിന്‍റെ മകനു നിയമസഭാ സീറ്റ്
മെർസൽ ഇന്‍റർനെറ്റിലാണു കണ്ടതെന്ന് എച്ച്. രാജ; മാപ്പു പറയണമെന്നു നടൻ വിശാൽ
മെർസലിനെ തുണച്ച് രജനീകാന്ത്
ഹാർദികിന്‍റെ അനുയായികൾ ബിജെപിയിൽ
അമരാവതിയുടെ നിർമാണത്തിന് ഒരു ഇഷ്ടികപോലും കൂട്ടിച്ചേർക്കാനാകാതെ ആന്ധ്ര സർക്കാർ
സ്ത്രീകളുൾപ്പടെ യുപിയിൽ അഞ്ചു വർഷത്തിനിടെ ജയിലുകളിൽ മരിച്ചത് 2016 തടവുകാർ
പിതാവിനൊപ്പം ഉറങ്ങുകയായിരുന്ന രണ്ടരവയസുകാരനെ പുലി കൊന്നു
വിവാഹമോചനം അനുവദിക്കുന്നതുവരെ ഭർതൃവീട്ടിൽ ഭാര്യക്കു താമസിക്കാം: ബോംബെ ഹൈക്കോടതി
ഭീകരരുടെ വെ​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു
സിനിമാ സംവിധായകൻ രാം മുഖർജി അന്തരിച്ചു
വിജയ് ചിത്രം മെർസൽ കത്തിപ്പടരുന്നു
സിബി ജോർജ് സ്വിറ്റ്സർലൻഡ് - വത്തിക്കാൻ അംബാസഡർ
ബാങ്ക് അക്കൗണ്ട് -ആധാർ ബന്ധനം നിർബന്ധം
തലസേമിയ: ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുത്തി മെഡിക്കൽ പ്രവേശനം നൽകണമെന്നു ഡൽഹി ഹൈക്കോടതി
ബോഫോഴ്സ്: പുനരന്വേഷണത്തിനു സിബിഐ കേന്ദ്രത്തിന്‍റെ അനുമതി തേടി
മെർസൽ സിനിമ വിവാദം :രാഹുലും ചിദംബരവും രംഗത്ത്
ശങ്കരാചാര്യ മാധവാശ്രം മഹാരാജ് സമാധിയായി
ഗു​ജ​റാ​ത്തി​ൽ ദ​ളി​ത് നേ​താ​വ് അ​ല്‍​പേ​ഷ് ഠാ​ക്കൂ​ര്‍ കോൺഗ്രസിലേക്ക്
തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് മോദി വീണ്ടും ഗുജറാത്തിൽ
അഫ്സൽ ഗുരുവിന്‍റെ ദയാഹർജി തള്ളിയത് യുപിഎ സർക്കാരിന്‍റെ ഉപദേശമനുസരിച്ച്: പ്രണാബ്
വീണ്ടും പാക് പ്രകോപനം; ഒരു മരണം
ഇന്ത്യയിലെ ഏറ്റവും വലിയ കൊലയാളി മലിനീകരണം
ദീപാവലിക്കു പിന്നാലെ ഡൽഹിയിൽ അന്തരീക്ഷം കൂടുതൽ കലുഷിതം
മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ല​നി​യ​ന്ത്ര​ണം നീ​ക്കും
സോളിസിറ്റർ ജനറൽ രാജിവച്ചു
കേദാർനാഥിലെ നവീകരണം യുപിഎ സർക്കാർ തടഞ്ഞുവെന്ന് മോദി
കാഷ്മീർ എംഎൽഎയുടെ വീടിനു നേർക്ക് ഗ്രനേഡ് ആക്രമണം
ബിഹാറിൽ സർപഞ്ചിന്‍റെ വീട്ടിൽ ക‍യറിയ ബാർബറെ തുപ്പൽ നക്കിച്ചു
തമിഴ്നാട്ടിൽ കെട്ടിടം തകർന്ന് എട്ടു ജീവനക്കാർ മരിച്ചു
അമിത്ഷായെ പരിഹസിച്ച് രാഹുൽ വീണ്ടും ട്വിറ്ററിൽ
സി. കേശവൻ സ്മാരക സ്റ്റാന്പ് അടുത്തവർഷം
ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്; തീയതി പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിയെ ഏല്പിച്ചെന്നു ചിദംബരം
തെലുങ്കാനയിൽ മത്സരിക്കാൻ അസ്ഹറുദ്ദീനു കോൺഗ്രസിന്‍റെ ക്ഷണം
വെടിവയ്പിൽ പോലീസ് കോൺസ്റ്റബിൾ മരിച്ച ു
ഉ​ദ​യ​ഗി​രി സ്വ​ദേ​ശി​നി​യാ​യ ന​ഴ്സ് ഡ​ൽ​ഹി​യി​ലെ ഫ്ലാ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ
മ​തി​യാ​യ ചി​കി​ത്സ ല​ഭി​ക്കാ​തെ യു​വ​തി മ​ര​ണ​മ​ട​ഞ്ഞു
ഡെ​ങ്കി​പ്പ​നി: ബാ​ലി​ക മ​രി​ച്ചു
യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി
ആധാർ- ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കൽ: ആർബിഐ ഉത്തരവില്ലെന്നു വിവരാവകാശ രേഖ
വിജയ് ചിത്രം മെർസലിനെതിരേ കോടതിയിൽ പോകുമെന്നു ബിജെപി
സെൽഫിക്ക് സോഷ്യൽ മീഡിയയിൽ ഫത്‌വ!
ഇന്ത്യ-റഷ്യ സംയുക്ത സൈനികാഭ്യാസം ‘ഇന്ദ്ര-2017’ ഇന്നു മുതൽ
LATEST NEWS
ഗു​ജ​റാ​ത്ത് സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യം പ​റ്റി​യി​ട്ടി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ
നാ​ട്ടു​കാ​ർ നോ​ക്കി​നി​ൽ​ക്കെ വ​ഴി​വ​ക്കി​ൽ സ്ത്രീ ​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി
ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​നെ ന്യാ​യീ​ക​രി​ച്ച് എ.​കെ.​ജോ​തി
മ​ക​ൾ​ക്കെ​തി​രാ​യ മാ​ന​ഭം​ഗ​ശ്ര​മം ചെ​റു​ത്ത പി​താ​വി​നെ ചു​ട്ടു​കൊ​ന്നു
ക​ട​ബാ​ധ്യ​ത: തി​രു​ന​ൽ​വേ​ലി ക​ള​ക്ട​റേ​റ്റി​ൽ കൂ​ട്ട​ജീ​വ​നൊ​ടു​ക്ക​ൽ ശ്ര​മം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.