പാക് വെടിവയ്പിൽ സൈനിക ഓഫീസർക്കു വീരമൃത്യു
പാക് വെടിവയ്പിൽ  സൈനിക ഓഫീസർക്കു വീരമൃത്യു
Saturday, August 12, 2017 2:21 PM IST
പൂ​​​ഞ്ച്: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ പൂ​​​ഞ്ചി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ ല​​​ക്ഷ്യ​​​മാ​​​ക്കി പാ​​​ക് സൈ​​​ന്യം ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ജൂ​​​ണി​​​യ​​​ർ ക​​​മ്മീ​​​ഷ​​​ൻ​​​ഡ് ഓ​​​ഫീ​​​സ​​​ർ​​​ക്കു (ജെ​​​സി​​​ഒ) വീ​​​ര​​​മൃ​​​ത്യു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചോ​​ടെ​​​യാ​​ണു കൃ​​​ഷ്ണ​​​ഗാ​​​ട്ടി സെ​​​ക്ട​​​റി​​​ൽ പാ​​​ക് സൈ​​​ന്യം ഇ​​​ന്ത്യ​​​ൻ പോ​​​സ്റ്റു​​​ക​​​ൾ​​​ക്കു​​​നേ​​​രെ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു സൈ​​​നി​​​ക​ വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു.

ഇ​​​ന്ത്യ​​​ൻ സേ​​​ന ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി തി​​​രി​​​ച്ച​​​ടി​​​ച്ചു. വെ​​​ടി​​​വ​​​യ്പി​​​ൽ ന​​​യി​​​ബ് സു​​​ബേ​​​ദാ​​​ർ ജാ​​​ഗ്രാം സിം​​​ഗ് തോ​​​മ​​​റി​​​നു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. തു​​​ട​​​ർ​​​ന്ന് തോ​​​മ​​​ർ മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.


മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ മൊദേ​​​ന​​​യി​​​ലെ താ​​​ർ​​​സാ​​​ന സ്വ​​​ദേ​​​ശി​​​യാ​​​ണ് 42കാ​​​ര​​​നാ​​​യ തോ​​​മ​​​ർ. ഭാ​​​ര്യ: ഓ​​​മാ​​​വ​​​തി ദേ​​​വി. ഒ​​​രു മ​​​ക​​​നും മ​​​ക​​​ളു​​​മു​​​ണ്ട്. അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ഇ​​​ന്ത്യ​​​ക്കു​​​വേ​​​ണ്ടി ധീ​​​ര​​​ത​​​യോ​​​ടെ നി​​​ല​​​യു​​​റ​​​പ്പി​​​ച്ച തോ​​​മ​​​റി​​​നെ രാ​​​ജ്യം എ​​​ന്നും ഓ​​​ർ​​​മി​​​ക്കു​​​മെ​​ന്നു സൈ​​​നി​​​ക​​​വ​​​ക്താ​​​വ് അ​​​നു​​​സ്മ​​​രി​​​ച്ചു.

പൂ​​ഞ്ച് മേ​​ഖ​​ല​​യി​​ലെ മെ​​ന്ധാ​​റി​​ൽ പാ​​ക് വെ​​ടി​​വ​​യ്പി​​ൽ നാ​​ല്പ​​ത്ത​​ഞ്ചു​​കാ​​രി കൊ​​ല്ല​​പ്പെ​​ട്ടു. പു​​ല​​ർ​​ച്ചെ ന​​ട​​ന്ന മോ​​ർ​​ട്ടാ​​ർ ആ​​ക്ര​​മ​​ണ​​ത്തി​​ലാ​​ണു റ​​ഖി​​യ ബീ ​​കൊ​​ല്ല​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.