പു​ര​സ്കാ​രം നേ​ടി​യ പു​സ്ത​ക​ത്തി​നു നി​രോ​ധ​നം; ഡോ​ക്ട​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ
പു​ര​സ്കാ​രം നേ​ടി​യ പു​സ്ത​ക​ത്തി​നു നി​രോ​ധ​നം; ഡോ​ക്ട​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ
Sunday, August 13, 2017 11:30 AM IST
റാ​​ഞ്ചി: സാ​​ഹി​​ത്യ അ​​ക്കാ​​ഡ​​മി പു​​ര​​സ്കാ​​രം നേ​​ടി​​യ പു​​സ്ത​​ക​​ത്തി​നു ജാ​​ർ​​ഖ​​ണ്ഡ് സ​​ർ​​ക്കാ​​രി​​ന്‍റെ നി​​രോ​​ധ​​നം. പു​​സ്ത​​കം എ​​ഴു​​തി​​യ സ​​ർ​​ക്കാ​​ർ ഡോ​​ക്ട​​റെ സ​​ർ​​വീ​​സി​​ൽ​​നി​​ന്നു സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു.

ഹ​​ൻ​​സ്ദ സൗ​​വേ​​ന്ദ്ര ശേ​​ഖ​​ർ എ​​ന്ന ഡോ​​ക്ട​​ർ-​​എ​​ഴു​​ത്തു​​കാ​​ര​​നെ​​തി​​രേ​​യാ​​ണ് ര​​ച​​ന​​യ്ക്കു മു​​ന്പ് അ​​നു​​മ​​തി വാ​​ങ്ങി​​യി​​ല്ല എ​​ന്ന കാ​​ര​​ണ​​ത്താ​​ൽ സ​​ർ​​ക്കാ​​ർ അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​ത്. ഇ​​ദ്ദേഹത്തിന്‍റെ പു​​സ്ത​​കം ‘ദി ​​ആ​​ദി​​വാ​​സി വി​​ൽ നോ​​ട്ട് ഡാ​​ൻ​​സ്’ സ​​ന്താ​​ൾ ആ​​ദി​​വാ​​സി സ്ത്രീ​​ക​​ളു​​ടെ അ​​ഭി​​മാ​​ന​​ത്തെ വ്ര​​ണ​​പ്പെ​​ടു​​ത്തി​​യെ​​ന്ന് കു​​റ്റ​​പ്പെ​​ടു​​ത്തി നി​​രോ​​ധി​​ക്കു​​ക​​യും ചെ​​യ്തു.

അ​​ടി​​യ​​ന്ത​​ര സ്വ​​ഭാ​​വ​​ത്തോ​​ടെ​​യാ​​ണ് സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി​​യെ​ന്നു സം​​സ്ഥാ​​ന ആ​​രോ​​ഗ്യ​​മ​​ന്ത്രി രാ​​മ​​ച​​ന്ദ്ര ച​​ന്ദ്ര​​വം​​ശി നി​​യ​​മ​​സ​​ഭ​​യെ അ​​റി​​യി​​ച്ചു. നി​​രോ​​ധ​​നമേ​​ർ​​പ്പെ​​ടു​​ത്തി​​യ പു​​സ്ത​​കം പി​​ടി​​ച്ചെ​​ടു​​ത്തു ന​​ശി​​പ്പി​​ക്കാ​​ൻ ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്.


സ​​സ്പെ​​ൻ​​ഷ​​ൻ ഉ​​ത്ത​​ര​​വ് ല​​ഭി​​ച്ചെ​​ന്നും ഇ​​ത് എ​​ഴു​​ത്തു​​കാ​​ര​​നു കൈ​​മാ​​റി​​യെ​​ന്നും പാ​​കു​​ർ സി​​വി​​ൽ സ​​ർ​​ജ​​ൻ എ​​ൻ.​​കെ.​​മെ​​ഹ്റ ടെ​​ലി​​ഗ്രാ​​ഫി​​നോ​​ടു വെ​​ളി​​പ്പെ​​ടു​​ത്തി. എ​​ന്നാ​​ൽ, സ​​സ്പെ​​ൻ​​ഷ​​ൻ-​​നി​​രോ​​ധ​​ന ഉ​​ത്ത​​ര​​വു​​ക​​ൾ കൈ​​യി​​ൽ ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്ന് ഹ​​ൻ​​സ്ദ ശേ​​ഖ​​ർ പ്ര​​തി​​ക​​രി​​ച്ചു.
​പു​​റ​​ത്തി​​റ​​ക്കി​​യ പു​​സ്ത​​ക​​ത്തി​​നെ​​തി​​രേ ഈ ​​മാ​​സ​​മാ​​ണ് പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ ഉ​​യ​​ർ​​ന്നു​​വ​​രു​​ന്ന​​ത്. പ്ര​​തി​​ഷേ​​ധ​​വു​​മാ​​യെ​​ത്തി​​യ ഒ​​രു കൂ​​ട്ടം ആ​​ദി​​വാ​​സി​​ക​​ൾ ഹ​​ൻ​​സ്ദ​​യു​​ടെ പു​​ര​​സ്കാ​​ര​​ത്തി​​ന​​ർ​​ഹ​​മാ​​യ പു​​സ്ത​​കം ക​​ത്തി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.